ADVERTISEMENT

പത്തനാപുരം∙ അപകടത്തിൽ നിന്നും, ജീവൻ തിരികെ കിട്ടിയിട്ടും ജീവിതം നഷ്ടമായ അവസ്ഥയിലാണ് തലവൂർ കുര അഖിൽ ഭവനിൽ രാമചന്ദ്രൻ പിള്ളയും കുടുംബവും. അപകടത്തിൽ പാടെ തകർന്ന അവസ്ഥയിലാണ് ഇവരുടെ വീട്. രാവിലെ 9.45ന് കോൺക്രീറ്റ് മിശ്രിതവുമായി എത്തിയ റെഡിമിക്സ് യൂണിറ്റ് വീടിനു മുകളിലേക്ക് മറിഞ്ഞാണു അപകടം ഉണ്ടായത്.

ഈ സമയം വീടിനുള്ളിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ ഗിരിജ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പൂജാ മുറിയിലേക്ക് ഓടി മാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എന്നാൽ വീടിന്റെ മുൻഭാഗവും മേൽക്കൂരയും പൂർണമായി തകർന്നു. റെഡി മിക്സ് യൂണിറ്റിന്റെ ടാങ്ക് ഭാഗം വീടിനുള്ളിലേക്ക് ഇടിച്ചു കയറി ഭിത്തിയും തകർത്ത നിലയിലാണ്. വീടിന്റെ മറ്റു ഭാഗങ്ങളിലും വിള്ളൽ വീണിട്ടുണ്ട്.

മോശമായ ടയറും, കോൺക്രീറ്റ് പുറത്തേക്കു തെറിക്കുന്ന നിലയിലുമായിരുന്നു വാഹനമെന്നും മൈലം ഭാഗത്തു വച്ച് നാട്ടുകാർ തടഞ്ഞിരുന്നെന്നും വിവരമുണ്ട്. കയറ്റമുള്ള അപകട സ്ഥലത്ത് വാഹനം ഏറെ മുന്നോട്ടു പോയ ശേഷം തിരികെ ഉരുണ്ടിറങ്ങുകയായിരുന്നു എന്നു ദൃക്സാക്ഷികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com