ADVERTISEMENT

ഓച്ചിറ ∙ പ്രളയത്തിൽ വീടും വ്യാപാര സ്ഥാപനവും നഷ്ടമായ ഭിന്നശേഷിക്കാരനായ നഹീബിനു വവ്വാക്കാവ് സ്നേഹസേനയുടെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകി. കൗമാരപ്രായത്തിലുണ്ടായ അപകടത്തിലാണു നഹീബിനു അരയ്ക്കു താഴെ ചലനശേഷി നഷ്ടമായത്. മാതാവും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന നഹീബിന്റെ കുടുംബത്തെ സംരക്ഷിക്കുന്നത് ഈ ഭിന്നശേഷിക്കാരനാണ്. സ്നേഹ സേനയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന പതിനഞ്ചാമത് വീടാണ്.കഴിഞ്ഞ ഒക്ടോബറിൽ കോട്ടയം കൂട്ടിക്കലിൽ ഉണ്ടായ പ്രളയത്തിലാണ് പുഴയോരത്ത് നിന്ന വീടും കടയും തകർന്നു പോയത്. പുതിയ നിയമപ്രകാരം അവിടെ വീട് വയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് സ്നേ സേനയുടെ നേതൃത്വത്തിൽ 6 ലക്ഷം രൂപ ചെലവഴിച്ച് പുതിയ വീട് നിർമിച്ചു നൽകിയത്. 

വീടു വയ്ക്കുന്നതിന് സോമിൽ ആൻഡ് പ്ലൈവുഡ് മാനുഫാക്ചറേ‌ഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ യൂണിയൻ നാലു ലക്ഷം രൂപ ചെലവഴിച്ചു വസ്തു വാങ്ങി നൽകി. ഡോ.കെ.എം.അനിൽ മുഹമ്മദ്, പ്രവാസി വ്യവസായി സി.കെ.മജീദ്, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പീസ്’ എന്ന സന്നദ്ധ സംഘടന എന്നിവരുടെ സഹായത്തോടെയാണു സ്നേഹ സേന വീട് നിർമാണം പൂർത്തീകരിച്ചത്. ഗാനരചയിതാവ് രാജീവ് ആലുങ്കൽ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. കെആർഡിഎ ചെയർമാൻ എം.ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സജിമോൻ, വി.കെ.നൗഷാദ്, ഡോ.മുഹമ്മദ് ഹനീഫ, സൗമി ഷമീർ, ഇമാം മുഹമ്മദ് സുബൈർ, ജി.വി.ഉണ്ണിത്താൻ, രാധാകൃഷ്ണ പിള്ള, നൗഫൽ, ഉത്രാടം സുരേഷ്, വിദ്യാസാഗർ‍ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com