ബഹുമുഖ വികസനം സാക്ഷാത്കരിച്ചാലെ സ്വാതന്ത്ര്യം പൂർണമായി കൈവരിക്കൂ: മന്ത്രി ജെ.ചിഞ്ചുറാണി

സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങിൽ പതാക ഉയർത്തിയ ശേഷം അഭിവാദ്യം ചെയ്യുന്ന മന്ത്രി ജെ.ചിഞ്ചു റാണി.
SHARE

കൊല്ലം∙അടിസ്ഥാന സൗകര്യങ്ങളിലുള്ള ബഹുമുഖ വികസനം എത്രയുംവേഗം സാക്ഷാത്കരിച്ചാലെ സ്വാതന്ത്ര്യം പൂർണമായി കൈവരിക്കൂ എന്ന് മന്ത്രി ജെ.ചിഞ്ചുറാണി. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ നവീകരണവും ആരോഗ്യരംഗത്തെ സമാനതകളില്ലാത്ത മുന്നേറ്റവും തൊഴിൽ നയങ്ങളും ക്ഷേമപദ്ധതികളും ക്ഷേമ പെൻഷനുകളും ഉൾപ്പെടെ രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്ന നിരവധി ഘടകങ്ങൾ സംസ്ഥാനത്തിന്റെ സവിശേഷതയാണ്. മതനിരപേക്ഷ ധാർമിക മൂല്യങ്ങളും ജനാധിപത്യ തത്വസംഹിതകളും സംരക്ഷിക്കപ്പെടണമെന്നും ജനാധിപത്യത്തിന്റെ അന്തസ്സും മൂല്യവും കാത്തുസൂക്ഷിക്കാൻ രാഷ്ട്രീയപാർട്ടികൾ കൂടുതൽ ഉത്തരവാദിത്തം പുലർത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു.

സ്റ്റേഡിയത്തിലെത്തിയ മന്ത്രിയെ കലക്ടർ അഫ്സാന പർവീൺ സ്വീകരിച്ചു. പൊലീസ്, എക്സൈസ്, അഗ്നിരക്ഷാ സേന , ഫോറസ്റ്റ്, എൻസിസി, സിവിൽ ഡിഫൻസ്, സ്കൗട്സ് , ഗൈഡ്സ്, ജൂനിയർ റെഡ്‌ക്രോസ്, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്, ബാൻഡ് ട്രൂപ്പുകൾ എന്നീ വിഭാഗങ്ങൾ ഉൾപ്പെടെ 13 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. പരവൂർ ഇൻസ്‌പെക്ടർ എ.നിസാർ, കൊല്ലം സിറ്റി റിസർവ് സബ് ഇൻസ്‌പെക്ടർ ഷാജഹാൻ എന്നിവരായിരുന്നു കമാൻഡർമാർ. വിമലഹൃദയ എച്ച്എസ്എസ്, സർക്കാർ ഐടിഐയിലെ വിദ്യാർഥികൾ എന്നിവർ ദേശഭക്തിഗാനം അവതരിപ്പിച്ചു. പ്ലാറ്റൂണുകൾക്കുള്ള മൊമന്റോ വിതരണത്തിന് ശേഷം ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ അവസാനിച്ചു.

എൻ.കെ.പ്രേമചന്ദ്രൻ എംപി, എം.നൗഷാദ് എംഎൽഎ, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ, സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്, റൂറൽ എസ്പി: കെ.ബി.രവി, ഡപ്യൂട്ടി മേയർ കൊല്ലം മധു, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്‌സ്.ഏണസ്റ്റ്, എഡിഎം ആർ.ബീനാ റാണി, എസിപിമാരായ എ.അഭിലാഷ്, എ.പ്രദീപ് കുമാർ, വി.എസ്. പ്രദീപ് കുമാർ, സോണി ഉമ്മൻ കോശി, സക്കറിയ മാത്യു, ഡപ്യൂട്ടി കലക്ടർമാരായ ജി.നിർമൽകുമാർ, എഫ്.റോയ് കുമാർ, ജയശ്രീ, അഹമ്മദ് കബീർ തുടങ്ങിയവർ പങ്കെടുത്തു.

സ്വാതന്ത്ര്യദിനം വർണാഭമാക്കി സ്നേഹ സാഹോദര്യ ജ്വാല

ശാസ്താംകോട്ട ∙ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കൊല്ലം ഭദ്രാസനത്തിന്റെ സ്വാതന്ത്ര്യദിന സ്നേഹ സാഹോദര്യ ജ്വാല വർണാഭമായി. 64 പള്ളികളിൽ നിന്നുള്ള രണ്ടായിരത്തോളം പേർ സത്ബോധന റാലിയിൽ പങ്കെടുത്തു. ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത ക്യാപ്റ്റൻ ഫാ.നെൽസൻ ജോണിനു പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു.

പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ദേശ സ്നേഹി പത്രിക സമർപ്പണം കൊടിക്കുന്നിൽ സുരേഷ് എംപിയും സ്നേഹ സാഹോദര്യ ജ്വാല തെളിയിക്കൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയും നിർവഹിച്ചു. കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് അധ്യക്ഷത വഹിച്ചു. മെത്രാപ്പൊലീത്തമാരായ അലക്സിയോസ് മാർ യൗസേബിയോസ്, തോമസ് മാർ ഇവാനിയോസ്, ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് എന്നിവർ പ്രഭാഷണം നടത്തി. 

വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, പഞ്ചായത്തംഗങ്ങളായ ബ്ലസൻ പാപ്പച്ചൻ, ബിജു രാജൻ, ഫാ.ഗീവർഗീസ് കോശി, ഫാ.അജി കെ.തോമസ്, ഫാ.പി.ടി.ഷാജൻ, ഫാ. ജോസ് എം.ഡാനിയേൽ, ഫാ.ജോസഫ് കെ.ജോൺ, ഫാ.മാത്യു പി.ജോർജ്, ഫാ.നെൽസൻ ജോൺ, ജോൺസൻ കല്ലട, സിബിൻ തേവലക്കര, തോമസ് കെ.ഡാനിയേൽ, ബിജു തങ്കച്ചൻ, ജസ്ന ജോൺസൻ, ജോസി ജോൺ, സാജൻ വർഗീസ്, റോബിൻ ബാബു, ജോയൽ കോശി വൈദ്യൻ, ജിൻസി സുനിൽ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA