വായ്പ, ലൈസൻസ് ,സബ്സിഡി മേള
കുളത്തൂപ്പുഴ∙ വ്യവസായ വകുപ്പിന്റെ ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ’ പദ്ധതിയുടെ ഭാഗമായി വായ്പ, ലൈസൻസ് , സബ്സിഡി മേള നാളെ രാവിലെ 10ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തും. പഞ്ചായത്ത് പ്രസിഡന്റ് പി.അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. 8075818259.
അപേക്ഷ നൽകണം
തലവൂർ∙ പഞ്ചായത്തിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർഥികൾ സർട്ടിഫിക്കറ്റിന്റെ കോപ്പിയും ഫോട്ടോയും 25നകം പഞ്ചായത്ത് ഓഫിസിൽ എത്തിക്കണം. ബിരുദ - ബിരുദാനന്തര പരീക്ഷകളിൽ മികച്ച വിജയം നേടിയവരും അപേക്ഷ നൽകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പട്ടാഴി∙ സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും. അർഹരായ വിദ്യാർഥികൾ നാളെ 5ന് മുൻപായി അപേക്ഷിക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു.