ADVERTISEMENT

കൊല്ലം ∙ സിബിഎസ്ഇ ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് നടത്തിയ അവാർഡ് സമർപ്പണ ചടങ്ങ് മുൻ ഡിജിപി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ മൂല്യബോധം ഉയർത്തുന്നതിനു പ്രാധാന്യം നൽകണമെന്നും കുട്ടികൾ ഭാവിയുടെ നല്ല വാഗ്ദാനങ്ങളായി തീരണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയകൾ 10 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ പിന്നാലെ ആണ്. മാതാപിതാക്കളും അധ്യാപകരും ഈ വിഷയത്തിൽ ശ്രദ്ധ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സഹോദയ പ്രസിഡന്റ് ഡോ.ഡി.പൊന്നച്ചൻ അധ്യക്ഷത വഹിച്ചു. ഋഷിരാജ് സിങ് രചിച്ച ‘വൈകും മുമ്പേ’ എന്ന പുസ്തകം ചടങ്ങിൽ സഹോദയ പ്രസിഡന്റിനു കൈമാറി. സഹോദയ സെക്രട്ടറി സുഷമ മോഹൻ, രക്ഷാധികാരി കെ.അമൃത് ലാൽ, സഹോദയ മെംബർ പ്രിൻസിപ്പൽ ശ്രീരേഖ പ്രസാദ്, ജില്ലാ ജോ.സെക്രട്ടറി ജിജോ ജോർജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com