കൊല്ലം ജില്ലയിൽ ഇന്ന് (24-09-2022); അറിയാൻ, ഓർക്കാൻ

kollam-ariyan-map
SHARE

ചെറുകിട വ്യവസായ സംരംഭങ്ങൾക്കു നവജീവൻ പദ്ധതി 

കൊല്ലം ∙ പ്രവർത്തനരഹിതമായ കശുവണ്ടി സംസ്‌കരണ യൂണിറ്റുകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യവസായ സംരംഭങ്ങൾക്കു സാമ്പത്തിക സഹായം ലഭ്യമാക്കി പ്രവർത്തനസജ്ജമാക്കാൻ ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു.വ്യവസായ കെട്ടിടം, മെഷിനറികൾ എന്നിവയുടെ നവീകരണം, പ്രവർത്തനാവശ്യത്തിനുള്ള അനുബന്ധ മെഷിനറികൾ ലഭ്യമാക്കൽ, പ്രവർത്തന മൂലധന വായ്പയിലെ സംരംഭകന്റെ മാർജിൻ എന്നിവയ്ക്ക് ആനുപാതികമായി കശുവണ്ടി വ്യവസായ യൂണിറ്റുകൾക്കു പരമാവധി 15 ലക്ഷം രൂപ വരെയും മറ്റു വ്യവസായങ്ങൾക്കു 12 ലക്ഷം വരെയും വ്യവസ്ഥകൾക്കു വിധേയമായി ഗ്രാന്റ് അനുവദിക്കും.

പ്ലാസ്റ്റിക് നിരോധനം വഴി പ്രവർത്തനരഹിതമായ യൂണിറ്റുകൾക്ക് ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണത്തിന് ആറുമാസം പ്രവർത്തനരഹിതമാകണമെന്ന സമയപരിധി ബാധകമല്ല. ആനുകൂല്യം നേടുന്ന യൂണിറ്റുകൾ മൂന്നുമാസത്തിനകം പ്രവർത്തനം ആരംഭിക്കണം. മൂന്നു വർഷമെങ്കിലും തുടർന്നു പ്രവർത്തിക്കണം. അപേക്ഷകൾ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ താലൂക്ക് വ്യവസായ ഓഫിസുകൾ മുഖേന സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ അതാതു താലൂക്ക് ബ്ലോക്ക് വ്യവസായ ഓഫിസുകളിലും ജില്ലാ വ്യവസായ കേന്ദ്രത്തിലും ലഭിക്കും. ഫോൺ: 0474-27483595.

സർക്കാർ വൃദ്ധസദനത്തിന് പുരസ്‌കാരം

കൊല്ലം ∙ സാമൂഹികനീതി വകുപ്പിന്റെ സംസ്ഥാനത്തെ ഏറ്റവും മികച്ച വൃദ്ധസദനത്തിനുള്ള വയോസേവന പുരസ്‌കാരം ഇഞ്ചവിള സർക്കാർ വൃദ്ധസദനത്തിന്. മന്ത്രി ഡോ.ആർ.ബിന്ദുവാണു പ്രഖ്യാപനം നടത്തിയത്. ഒക്‌ടോബർ ഒന്നിനു തൃശൂരിൽ നടക്കുന്ന സംസ്ഥാനതല വയോജനദിന പരിപാടിയിൽ പുരസ്‌കാരം സമ്മാനിക്കും.

പോസ്റ്റർ രചനാ മത്സരം

കൊല്ലം ∙ രാജ്യാന്തര വയോദിനാഘോഷത്തിന്റെ ഭാഗമായി സാമൂഹികനീതി വകുപ്പ് കോളജ് വിദ്യാർഥികൾക്കായി ‘മുതിർന്ന പൗരകളായ സ്ത്രീകളുടെ ഉൽപതിഷ്ണുതയും സാമൂഹിക സംഭവാനകളും’വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തും. കൊട്ടിയം ഡോൺ ബോസ്‌കോ കോളജിൽ 28നാണ് മത്സരം. ഫോൺ - 0474 2790971.

അപേക്ഷാ തീയതി നീട്ടി 

കൊല്ലം ∙ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ക്രിസ്ത്യൻ / മുസ്‌ലിം വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തി/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 20 വരെ നീട്ടി. ഫോൺ 0474 2793473

വോക്ക് ഇൻ ഇന്റർവ്യൂ

കൊല്ലം ∙ തേവലക്കര കുടുംബാരോഗ്യകേന്ദ്രത്തിൽ താൽക്കാലികമായി മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29നു രാവിലെ 10നു തേവലക്കര ഗ്രാമപ്പഞ്ചായത്ത് ഓഫിസിൽ വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ - 9496041797.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}