പുനലൂരിൽ വാനരശല്യം രൂക്ഷം; വല്ലാതെ വലഞ്ഞ് നാട്ടുകാർ!

പുനലൂർ മണിയാർ അഷ്ടമംഗലം ഭാഗത്ത് വീടിന്റെ മുകളിൽ കുരങ്ങന്മാർ
SHARE

പുനലൂർ ∙ അഷ്ടമംഗലം, മണിയാർ പ്രദേശങ്ങളിൽ കുരങ്ങുശല്യം വർധിക്കുന്നു. വീടുകളിലും കൃഷിയിടങ്ങളിലും കുരങ്ങുകൾ വ്യാപക നാശമുണ്ടാക്കുകയാണ്. വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കുന്നു. തെന്മല മേഖലയിൽ നിന്ന് എത്തിയവയാണ് കുരങ്ങുകൾ. ഏറെ നാളുകൾക്ക് മുന്‍പ് ഒന്നോ രണ്ടോ കുരങ്ങുകൾ പ്രദേശത്ത് എത്തിയിരുന്നു.

കുരങ്ങുകളുടെ സാന്നിധ്യം അന്ന് നാട്ടുകാർക്ക് കൗതുക കാഴ്ചയായിരുന്നു. എന്നാൽ ഇപ്പോൾ ഇരുപത്തഞ്ചിലേറെ കുരങ്ങുകളാണു സംഘത്തിലുള്ളത്. തേങ്ങ, വാഴക്കുലകൾ, മരച്ചീനി, ചേന, ചേമ്പ് ഉൾപ്പെടെ കാര്‍ഷികവിളകൾ എല്ലാം നശിപ്പിക്കുന്നു. വീടുകളിലെ ചെടികളും വാനരക്കൂട്ടങ്ങൾ പിഴുതെറിയുകയാണ്. സന്ധ്യയായാൽ റബർ തോട്ടങ്ങളിലാണ് ഇവ  തമ്പടിക്കുന്നത്. പ്രശ്നത്തിനു പരിഹാരം കാണാൻ വനം വകുപ്പ് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA