ശമ്പള കുടിശിക നൽകിയില്ല; ട്രാവൽസ് ഉടമയെ ഓഫിസിൽ കയറി ക്രൂരമായി മർദിച്ച തൊഴിലാളി പിടിയിൽ

സിബിൻ ലാൽ
SHARE

കൊല്ലം ∙ ശമ്പള കുടിശിക നൽകിയില്ല; ട്രാവൽസ് ഉടമയെ ഓഫിസിൽ കയറി ക്രൂരമായി മർദിച്ച തൊഴിലാളി പിടിയിൽ. പെരിനാട് കുഴിയം തെക്ക് ആശാരിമുക്കിനു സമീപം ചെമ്മക്കാട് എൻജി വീട്ടിൽ സിബിൻ ലാൽ (30) ആണു കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. സിബിൻ ലാലിന്റെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ ഉൾപ്പെടെയുള്ള 3 പേരും സംഭവത്തിൽ പങ്കാളികളാണ്.

കഴിഞ്ഞ 18നു രാത്രി 8.30നു ഡീസന്റ് മുക്കിലെ ട്രാവൽസ് ഓഫിസിൽ എത്തിയ പ്രതികൾ ഉടമ പേരൂർ ടികെഎംസി സ്വദേശി ശരത്തിനെ മർദിക്കുകയായിരുന്നു. ശരത്തിനെ അടിച്ചു വീഴ്ത്തിയശേഷം ബിയർ കുപ്പി പൊട്ടിച്ചു ദേഹത്തു മുറിവേൽപ്പിക്കുകയും ഓഫിസ് തല്ലി തകർക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്നവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വി.സ്വാതി, ജയൻ കെ.സക്കറിയ, എഎസ്ഐമാരായ സി.സന്തോഷ് കുമാർ, ആർ.പ്രകാശ് ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഫടികം ആടുതോമയുടെ കഥയല്ല!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}