ADVERTISEMENT

പോളി ടെക്നിക് സീറ്റ് ഒഴിവ്

കൊല്ലം∙ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജിൽ 2022–23 അധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രിയിൽ ഇലക്ട്രോണിക്സ് ബ്രാഞ്ചിൽ ഈഴവ ക്വോട്ടയിൽ ഒരു സീറ്റ് ഒഴിവുണ്ട്. www.polyadmission.org/let എന്ന വെബ്സൈറ്റിലെ റാങ്ക് ലിസ്റ്റിൽ പേരുള്ള എല്ലാവർക്കും 28 ന് രാവിലെ 9 ന് നടക്കുന്ന കൗൺസലിങ്ങിൽ പങ്കെടുക്കാം. ഈഴവ വിഭാഗത്തിൽ യോഗ്യതയുള്ള ആളെ ലഭിച്ചില്ലെങ്കിൽ സീറ്റ് ജനറൽ വിഭാഗത്തിലേക്ക് മാറ്റും. അഡ്മിഷൻ ലഭിക്കുന്നവർ പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്ന മുഴുവൻ ഫീസും അടയ്ക്കണം. ഫോൺ: 8281811074, 9544431825

കൊല്ലം ∙ പുനലൂർ ഗവ. പോളിടെക്‌നിക് കോളജിൽ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ  28 ന് രാവിലെ 10 ന് നടക്കും. കംപ്യൂട്ടർ എൻജിനീയറിങ് (സി.ടി) (ജനറൽ) ഒരു ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസ്, പിടിഎ ഫണ്ട് എന്നിവ സഹിതം കോളജിൽ രജിസ്റ്റർ ചെയ്യണം.  0475 2228683.

അഭിമുഖം മാറ്റി 

കൊല്ലം ∙കരുനാഗപ്പള്ളി എൻജിനീയറിങ് കോളജിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ  അസിസ്റ്റന്റ് പ്രഫസർ  തസ്തികയിലേക്ക് 23ന് നടത്താൻ നിശ്ചയിച്ച എഴുത്തുപരീക്ഷ/ഇന്റർവ്യൂ  27 നു  രാവിലെ 10.30 ലേക്ക് മാറ്റി. പങ്കെടുക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. 0476 2665935. 

ഗെസ്റ്റ്  അധ്യാപക ഒഴിവ്

മൺറോത്തുരുത്ത്∙ പെരുങ്ങാലം ഗവ.ഹയർ സെക്കൻഡറി  സ്കൂളിൽ കൊമേഴ്സ് ജൂനിയർ ഗെസ്റ്റ് അധ്യാപകന്റെ  ഒഴിവിലേക്ക് അഭിമുഖം 26ന് 11ന് നടക്കും.

താൽക്കാലിക നിയമനം

കൊല്ലം ∙ പുനലൂർ ഗവ. പോളിടെക്‌നിക് കോളജിൽ  വിവിധ തസ്തികകളിലേക്ക് 30 നു രാവിലെ 10 ന് താൽക്കാലിക നിയമനം നടത്തുന്നു. കമ്യൂണിറ്റി ഡവലപ്്മെന്റ് കൺസൽറ്റന്റ് -രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം (സോഷ്യൽ വർക്ക്/ഗ്രാമ വികസനം/അഗ്രികൾചർ/അഗ്രികൾചർ എക്സ്റ്റൻഷൻ അല്ലെങ്കിൽ ഏതെങ്കിലും സോഷ്യൽ സയൻസിൽ) അല്ലെങ്കിൽ  ഏതെങ്കിലും എൻജിനീയറിങ്/ടെക്‌നോളജി ബ്രാഞ്ചിൽ രണ്ടാം ക്ലാസ് ഡിപ്ലോമ  ബിരുദവും കമ്യൂണിറ്റി ഡെവലപ്‌മെന്റ് /ഗ്രാമവികസനം സംബന്ധിച്ച ജോലിയിൽ 2 വർഷത്തെ പരിചയം.ജൂനിയർ കൺസൽറ്റന്റ്  - ഏതെങ്കിലും എൻജിനീയറിങ്/ടെക്‌നോളജി ബ്രാഞ്ചിൽ രണ്ടാം ക്ലാസ് ഡിപ്ലോമ ബിരുദവും  അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ രണ്ടാം ക്ലാസ് ബിരുദവും/വ്യവസായം/ഗ്രാമവികസനം/കമ്യൂണിറ്റിവികസനം സംബന്ധിച്ച ജോലിയിൽ ഒരു വർഷത്തെ പരിചയം.

ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ കൺസൽറ്റന്റ് - ഏതെങ്കിലും എൻജിനീയറിങ്/ടെക്‌നോളജി ബ്രാഞ്ചിൽ രണ്ടാം ക്ലാസ് ഡിപ്ലോമ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ രണ്ടാം ക്ലാസ് ബിരുദം, കംപ്യൂട്ടർ പരിജ്ഞാനവും. 9400006421.

വെബിനാർ ഒന്നിന്

കൊല്ലം ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്്മെന്റ്, വ്യവസായ  വാണിജ്യ വകുപ്പ് സംരംഭകർക്കായി  ‘ഇ-കൊമേഴ്‌സിന്റെ സാധ്യതകൾ’ വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ  ഒന്നിന്  രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഓൺലൈനായാണ്  പരിശീലനം. www.kied.info  വെബ്‌സൈറ്റിൽ 29നകം അപേക്ഷ സമർപ്പിക്കണം. 0484- 2532890, 2550322.

തീയതി മാറ്റി

കൊല്ലം ∙ ലേബർ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 26ന് നടത്താനിരുന്ന   അഭിമുഖം മാറ്റിവച്ചതായി ലേബർ കോടതി സെക്രട്ടറി അറിയിച്ചു.  

ഗെസ്റ്റ് ഇൻസ്ട്രക്ടർ 

കൊല്ലം ∙ ചന്ദനത്തോപ്പ് ഗവ. ഐടിഐയിൽ ഓട്ടമൊബീൽ ടെക്‌നോളജി-അഡ്വാൻസ് മൊഡ്യൂൾ, ലിഫ്റ്റ് ആൻഡ് എസ്‌കലേറ്റർ  മെക്കാനിക് എന്നീ ട്രേഡുകളിലെ ഗെസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലെ നിലവിലുള്ള ഒഴിവിലേക്ക്  നിയമനം നടത്തും.  അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം  28ന് രാവിലെ 10 ന് അഭിമുഖം. 0474-2712781.

അഭിമുഖം നാളെ

പുനലൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, അറബിക് (പാർട് ടൈം), യുപി വിഭാഗത്തിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി ) തസ്തികകളിലെ ഒഴിവിലേക്കുള്ള അഭിമുഖം നാളെ 11ന് നടക്കും.

അഭിമുഖം  28ന് 

പുനലൂർ ∙ ശ്രീനാരായണ കോളജിൽ ഫിസിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് 28ന് രാവിലെ 10.30ന് അഭിമുഖം നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഉപമേധാവിയുടെ കൊല്ലം ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കും പിഎച്ച്ഡി, നെറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com