ADVERTISEMENT

ശാസ്താംകോട്ട ∙ കെഎസ്എം ഡിബി കോളജിലെ തെരുവുനായ ശല്യത്തിനു അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെഎസ്‍‍യുവിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.നായ്ക്കളെ ഭയന്നാണ് വിദ്യാർഥികൾ ക്യാംപസിൽ നടക്കുന്നത്. പേവിഷ ബാധയുടെ ലക്ഷണങ്ങളോടെ ക്യാംപസിൽ രാവിലെ നായയെ കണ്ടതോടെയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി പഞ്ചായത്തിലെത്തിയത്. 

നായയെ പിടികൂടി നിരീക്ഷണത്തിലാക്കുകയും നായ്ശല്യത്തിനു പരിഹാരം കാണാമെന്ന് ഉറപ്പു നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിച്ചത്. യൂണിറ്റ് പ്രസിഡന്റ് റിജോ റെജി കല്ലട അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഐ.ഷാനവാസ്, കോളജ് യൂണിയൻ ചെയർമാൻ ആസിഫ് മുഹമ്മദ്, ജനറൽ സെക്രട്ടറി മുകുന്ദൻ, ആർട്സ് ക്ലബ്ബ് സെക്രട്ടറി പ്രേം രാജ്, മാഗസിൻ എഡിറ്റർ ആർ.അനന്തു, മനു, അൻവർ ഷാ ബിജു, അബ്ദുല്ല, നിധിൻ പതാരം, ആരോമൽ, അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com