ADVERTISEMENT

പത്തനാപുരം∙ നദിയിലും കുളത്തിലും മുങ്ങി മരിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നു, ആശങ്കയിൽ രക്ഷിതാക്കൾ. മലയോര മേഖലയിലെ കുളങ്ങളും, കല്ലടയാർ ഉൾപ്പെടെയുള്ള നദികളും ആണ് പ്രധാന ഇടങ്ങൾ. കല്ലടയാറ്റിൽ പലയിടത്തും കയങ്ങൾ രൂപപ്പെടുന്നതാണ് അപകട കാരണം.  കൂടുതൽ സ്ഥലങ്ങളിലും കുളങ്ങൾക്കു ചുറ്റും സംരക്ഷണ വേലി ഉണ്ടെങ്കിലും നാട്ടുകാരുടെയും അധ്യാപകരുടെയും കണ്ണുവെട്ടിച്ച് വിദ്യാർഥികൾ കുളത്തിൽ ഇറങ്ങുന്നത് പതിവാണ്.

മൊബൈലിൽ സെൽഫി എടുക്കുക, വെള്ളത്തിൽ മറ്റു കളികളിൽ ഏർപ്പെടുക എന്നിവയാണ് വിദ്യാർഥികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം വിദ്യാർഥി അപകടത്തിൽപെട്ട കുളം റോഡിൽ നിന്നും നേരിട്ട് കുളത്തിലേക്ക് ഇറങ്ങാവുന്ന രീതിയിലുള്ളതാണ്. വിദ്യാർഥികൾ കുളത്തിലിറങ്ങരുതെന്ന് പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നു പഞ്ചായത്തംഗം ആശ ബിജു പറയുന്നു. കല്ലും ചെളിയും നിറഞ്ഞ കുളത്തിന്റെ അടിഭാഗം അപകട സാധ്യതയേറെയുള്ളതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com