ADVERTISEMENT
പൂയപ്പള്ളി ∙ വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പള്ളി മൺ കിഴക്കേക്കര കൊല്ലം കോണിൽ വീട്ടിൽ  അഖിൽ (23) ആണ് പിടിയിലായത്. കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ അഖിൽ കോയമ്പത്തൂരിലേക്കു കടന്നു.  കഴിഞ്ഞ ദിവസം പ്രതി നാട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  അറസ്റ്റ് ചെയ്യുകയായിരുന്നു.  രണ്ടു വർഷം മുൻപും സമാനമായ കേസുകളിൽ അഖിൽ  പ്രതിയായിരുന്നു. പൂയപ്പള്ളി എസ്എച്ച് ഒ എസ്.ടി.ബിജുവിന്റെ നിർദേശ പ്രകാരം എസ്ഐ അഭിലാഷ്, എഎസ്ഐ മാരായ രാജേഷ്, അനിൽകുമാർ, സിപിഒമാരായ മുരുകേശ്, അൻവർ വിഷ്ണു, അനിൽ, അനീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com