ADVERTISEMENT

പരവൂർ  ∙ റോഡിൽ കിടന്ന 2 യുവാക്കൾ അമിത വേഗത്തിൽ എത്തിയ കാർ കയറിയിറങ്ങി മരിച്ചു.  പാരിപ്പള്ളി എഴിപ്പുറം പുന്നവിളയിൽ സജാദ് അബ്ദുൽ സമദ് (33), കൂനയിൽ കോട്ടുവൻകോണം സുശീല ഭവനിൽ ഷിബു (35) എന്നിവരാണ് മരിച്ചത്. തിങ്കൾ രാത്രി 12 ന് കോട്ടുവൻകോണം മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിലാണ് സംഭവം.സമീപത്തെ ക്ലബ്ബിലെ ഇരുപത്തെട്ടാം ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ നടക്കുകയായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയായ ശേഷം ഷിബുവും സജാദും വീടുകളിലേക്ക് മടങ്ങാനിരിക്ക ഇവർ വന്ന ബൈക്ക് തകരാറിലായി. ബൈക്കിന്റെ തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇരുവരും റോഡിൽ കിടന്നതായും ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും പൊലീസ് അറിയിച്ചു. 

റോഡിൽ കിടന്നിരുന്ന ഇരുവരുടെയും ശരീരത്തിൽ കൂടി പാരിപ്പള്ളി ഭാഗത്തേക്കു പോവുകയായിരുന്ന കാർ കയറിയിറങ്ങുകയായിരുന്നു. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവശേഷം നിർത്താതെ പോയ കാറിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പരവൂർ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഷിബു നാട്ടിൽ ടൈൽസിന്റെ പണി ചെയ്തു വരുകയായിരുന്നു. സജാദ് വിദേശത്തു നിന്ന് ഒരു വർഷം മുൻപാണ് നാട്ടിൽ എത്തിയത്. അടുത്ത മാസം തിരികെ മടങ്ങാനിരിക്കുകയായിരുന്നു. ഷിബുവിന്റെ അച്ഛൻ സുരേഷ്, അമ്മ: സുശീല. സഹോദരങ്ങൾ: ഷിജു, ഷൈജു. സജാദിന്റെ ഭാര്യ: റെയ്ഹാന. അച്ഛൻ: അബ്ദുൽ സമദ്, അമ്മ: ഷാഹിദ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com