ADVERTISEMENT

അ‍ഞ്ചൽ ∙ കാടിനുള്ളിൽ ആരോ ട്രാക്ടർ ഒളിപ്പിച്ചിരിക്കുന്നു എന്നു ഒറ്റനോട്ടത്തിൽ തോന്നും , എന്നാൽ അതല്ല കാര്യം. ലക്ഷങ്ങൾ വിലയുള്ള ഈ ട്രാക്ടർ കഴിഞ്ഞ പഞ്ചായത്ത് സമിതി ഉപേക്ഷിച്ചതാണ് ! സർക്കാർ ഖജനാവിലെ പണം എങ്ങനെ പാഴാക്കാം എന്നതിന് ഉദാഹരണമാണിത്.ടൗണിലെ മിനി സിവിൽ സ്റ്റേഷനു മുന്നിലെ പഞ്ചായത്ത് വക സ്ഥലമാണിത്. കാടുകയറിയത് കാരണം ട്രാക്ടർ ഇവിടെ കിടക്കുന്നതു കാണുക പ്രയാസം. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നു മാലിന്യങ്ങൾ നീക്കുന്നതിന് ഉപയോഗിച്ചിരുന്നതാണ്. ചില ചെറിയ തകരാറുകൾ വന്നപ്പോൾ നന്നാക്കാതെ ഉപേക്ഷിച്ചു. ഇതിനിടെ മാലിന്യം നീക്കുന്ന കരാർ സ്വകാര്യ വ്യക്തികൾക്കു നൽകുകയും ചെയ്തു.

കുറഞ്ഞ തുകയ്ക്കു കേടുപാടുകൾ തീർത്ത് ട്രാക്ടർ ഉപയോഗിക്കാമായിരുന്നിട്ടും അതിനു ശ്രമിക്കാതെ സ്വകാര്യ വ്യക്തികൾക്കു കരാർ നൽകിയതിൽ ചില ’കള്ളക്കളികൾ ’ ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. മൂന്നു വർഷത്തിൽ ഏറെയായി മഴയും വെയിലുമേറ്റ് കിടക്കുന്ന ട്രാക്ടർ ഇനി ആക്രി വിലയ്ക്കു വിൽക്കേണ്ടി വരും. അതിനും പഞ്ചായത്ത് സമിതിക്കു താൽപര്യം ഇല്ലെങ്കിൽ ലക്ഷങ്ങൾ വില നൽകി വാങ്ങിയ ട്രാക്ടർ മണ്ണിൽ പൊടിഞ്ഞു ചേരും.ഇതേസമയം ഈ ട്രാക്ടറിന്റെ കാര്യത്തിൽ ഇപ്പോഴത്തെ പഞ്ചായത്ത് സമിതിക്ക് അറിവില്ലെന്നും മുൻഗാമികൾ ഉപേക്ഷിച്ചതാണോയെന്നു പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com