ADVERTISEMENT

കൊല്ലം ∙ ക്രിപ്റ്റോ കറൻസിയുടെ പേരിൽ കോടികളുടെ തട്ടിപ്പു നടത്തിയ കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയാക്കി നൽകാമെന്നു വാഗ്ദാനം ചെയ്തു കോടികൾ തട്ടിയെടുത്ത കേസിൽ തൃശൂർ തലപ്പള്ളി മണലിത്തറ കണ്ടരത്ത് ഹൗസിൽ രാജേഷ് (46), തൃശൂർ അരനാട്ടുകര പാലിശേരി ഹൗസിൽ ഷിജോ പോൾ (45) എന്നിവരെ കഴിഞ്ഞ ദിവസം ചവറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പന്മന മനയിൽ സ്വദേശിയെയും കുടുംബത്തെയും കബളിപ്പിച്ച് 41.5 ലക്ഷം തട്ടിയ കേസിലാണ് അറസസ്റ്റ്.  ചവറയിൽ മാത്രം ഇവർക്കെതിരെ 15 കേസുകൾ നിലവിലുണ്ട്. തൃശൂരിലും ഇവരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ്, ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്. ചവറ സ്റ്റേഷൻ ഇൻസ്പെക്ടർ യു.പി.വിപിൻ കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ നൗഫൽ, എഎസ്ഐ ഷാൽ വിനായകൻ, എസ്‌സിപിഒമാരായ തമ്പി, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com