ADVERTISEMENT

പുനലൂർ ∙ വിവിധ സാമൂഹിക ക്ഷേമ പെൻഷനുകളുടെ അപേക്ഷയോടൊപ്പം പുനലൂർ നഗരസഭയിൽ നൽകിയ 4 വ്യാജ വരുമാന സർട്ടിഫിക്കറ്റുകൾ പിടികൂടി.  കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട്  റവന്യു വകുപ്പ് പൊലീസിന് ഇന്നു പരാതി നൽകും. മണിയാർ മേഖലയിൽ നിന്നുള്ള അപേക്ഷകളോടൊപ്പം നൽകിയ 4 ഓൺലൈൻ വരുമാന സർട്ടിഫിക്കറ്റുകളാണ് സെക്യൂരിറ്റി കോഡ് പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞത്.

നഗരസഭയിൽ നിന്ന് അന്വേഷിച്ചപ്പോൾ പുനലൂർ വില്ലേജ് ഓഫിസിൽ നിന്ന് അത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടില്ലെന്ന് വില്ലേജ് ഓഫിസർ കല ജെ. പിള്ള കണ്ടെത്തി.ഈ വിവരം പുനലൂർ വില്ലേജ് ഓഫിസർ തഹസിൽദാർ കെ.എസ്.നസിയയ്ക്ക് റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ ഇന്ന് പുനലൂർ പൊലീസിൽ പരാതി നൽകും. 48,000 രൂപ വരുമാനം രേഖപ്പെടുത്തി രാധാകൃഷ്ണപിള്ള എന്ന ആൾക്ക് നൽകിയ സർട്ടിഫിക്കറ്റിന്റെ മാതൃകയിലാണ് പിടിച്ചെടുത്ത മറ്റ് 4 സർട്ടിഫിക്കറ്റുകളുമെന്നാണ് വിവരം. 

പുതിയ വ്യവസ്ഥ അനുസരിച്ച്  ക്ഷേമ പെൻഷനുകൾ ലഭിക്കുന്നതിന് പ്രതിവർഷം വരുമാനം ഒരു ലക്ഷത്തിൽ താഴെയായിരിക്കണമെന്ന് നിർബന്ധമുണ്ട്. അതിനാൽ ഈയിടെ എല്ലാ വില്ലേജ് ഓഫിസുകളിലും വരുമാന സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തുന്നവരുടെ നല്ല തിരക്കായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com