ADVERTISEMENT

 

ചവറ സൗത്ത്∙  നിർമാണത്തിനിടെ കായലിൽ പതിച്ച പാലത്തിന്റെ സ്പാനുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നടപടി തുടങ്ങി.  തെക്കുംഭാഗം–ദളവാപുരം–പള്ളിക്കോടി പാലത്തിനു താഴെ അഷ്ടമുടിക്കായലിലാണ് അവശിഷ്ടങ്ങൾ അടിഞ്ഞു യാനങ്ങൾക്ക് യാത്ര ചെയ്യാനാകാത്ത സ്ഥിതിയിലായത്. 

 വിഷയം നിയമസഭയിൽ സുജിത്ത് വിജയൻപിള്ള എംഎൽഎ ഉന്നയിച്ചതിനെത്തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ തദ്ദേശ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കായലും പാലവും പരിശോധിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പാലത്തിനടിയിൽ തകർന്ന് വീണ ബീമുകളുടെ ഭാഗങ്ങൾ ഉള്ളതായി കണ്ടെത്തി.  

 നീണ്ടകര മുതൽ–ദളവാപുരം പാലം വരെ 50 മീറ്റർ വീതിയിൽ ബോട്ട് ചാൽ ഡ്രജ് ചെയ്യുന്നതിനൊപ്പം പാലത്തിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി 9 കോടി രൂപയുടെ  ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഹാർബർ എൻജിനീയറിങ് വിഭാഗം പറഞ്ഞു. 

പാലത്തിന്റെ ഭാഗം തകർന്ന് വീണതിനെത്തുടർന്ന്  കായലിന്റെ അടിത്തട്ടിൽ  ഒഴുക്ക് തടസ്സപ്പെട്ട് ചെളി നിറയുകയും പലയിടങ്ങളിലും മൺകൂനകൾ രൂപപ്പെടുകയുമായിരുന്നു. 2012–13 മുതൽ കണ്ട് തുടങ്ങിയ ഈ പ്രശ്നം ഇതുവരെയും പൂർണമായും പരിഹരിച്ചിട്ടില്ല.  മത്സ്യബന്ധന യാനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്തത് മൂലം തൊഴിലാളികൾക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട. ഒട്ടേറെ പ്രതിഷേധവും പരാതികളുമായി തൊഴിലാളികൾ അധികൃതരെ സമീപിച്ചിട്ടുണ്ട്. 

മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരുടെ ഏറെ നാളത്തെ ആവശ്യമാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നത്അപൂർവം ഇനം കക്കയുടെ ലഭ്യതയും മത്സ്യസമ്പത്തും ഇത് കാരണം കുറയുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, വൈസ് പ്രസിഡന്റ് പ്രഭാകരൻപിളള, പ‍ഞ്ചായത്തംഗങ്ങളായ സന്ധ്യ, സജിമോൻ  ഹാർബർ എൻജിനീയറിങ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽ, അസി.എൻജി.നിതിൻ രാജ് എന്നിവരും എംഎൽഎക്കൊപ്പം എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com