ADVERTISEMENT

തെന്മല ∙ പ്രാദേശിക കൃഷിയിടങ്ങളിൽ നിന്ന് വിളകൾ എത്തിത്തുടങ്ങി; തമിഴ്നാട്ടിൽ പച്ചക്കറിവില താഴേക്ക്. പാവൂർസത്രം മാർക്കറ്റിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറികൾക്ക് ഗണ്യമായ വിലക്കുറവിലാണ് ലേലം നടന്നത്. തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചതോടെയാണ് ഉയർന്നു നിന്ന വില താഴേക്കത്തിയത്. വെണ്ടയ്ക്ക, കത്രിക്ക, പയർ, പടവലങ്ങ, തക്കാളി, ചുരക്ക, വെള്ളരി, പച്ചമുളക്, പാവയ്ക്ക എന്നിവയാണ് വിളവെടുപ്പ് നടക്കുന്നത്.

വേണ്ടത്ര മഴ ലഭിച്ചതിനാൽ നല്ല വിളവും ഇക്കുറി ലഭിക്കുന്നുണ്ട്. സാധാരണ മണ്ഡലകാലം ആരംഭിക്കുമ്പോൾ മുതൽ പച്ചക്കറി വില സാവധാനം മുകളിലേക്ക് കയറുന്ന സ്ഥിതിയായിരുന്നു. എന്നാൽ ഇത്തവണ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ഇവിടങ്ങളിൽ വിളവെടുക്കാത്ത സവാളയ്ക്കും കിഴങ്ങിനും വില കുറഞ്ഞിട്ടുണ്ട്. ചെറിയ ഉള്ളി വില മാത്രമാണ് ഇപ്പോൾ കൂടുതലായിട്ടുള്ളത്.

പാവൂർസത്രം മാർക്കറ്റിലെ പച്ചക്കറിവില ചുവടെ(കിലോഗ്രാമിൽ). കത്രിക്ക – 40, തക്കാളി - 20, വെണ്ടയ്ക്ക – 18, പടവലം - 23, ചുരക്ക – 13, തടിയൻക – 10, പച്ചമുളക് - 44, മുരിങ്ങക്കാ – 48, വാഴയ്ക്ക – 28, സവാള – 30, ചെറിയ ഉള്ളി - 75, ചെമ്പ് - 35, ഉരുളക്കിഴങ്ങ് - 35, കാരറ്റ് - 45.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com