ADVERTISEMENT

കരുനാഗപ്പള്ളി∙ ദുഃഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവർക്കുള്ള മാതാ അമൃതാനന്ദമയിയുടെ സാന്ത്വന സ്പർശമാണ് അമൃതശ്രീ പദ്ധതിയെന്ന് എ.എം.ആരിഫ് എംപി. മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ പദ്ധതി അംഗങ്ങൾക്ക് നൽകുന്ന സഹായ വിതരണത്തിന്റെ ജില്ലയിലെ ഒന്നാംഘട്ട വിതരണോദ്ഘാടനവും അമൃതശ്രീ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു.

മറ്റു സ്വാശ്രയ സംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരോരുത്തരെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും ജീവിതത്തിൽ വഴികാട്ടിയാകാനും മഠത്തിന്റെ ഈ പദ്ധതിയിലൂടെ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.സാന്ത്വനം തേടി തന്റെ അടുത്തെത്തുന്നവർക്ക് സ്‌നേഹത്തോടൊപ്പം അവർക്ക് ജീവിക്കാനുള്ള മാർഗം കൂടി നൽകുന്ന മാതാ അമൃതാനന്ദമയി ദേവിയുടെയും മഠത്തിന്റെയും ഇത്തരം പദ്ധതികൾ ലോകത്തിനാകെ മാതൃകയാണെന്ന് സി.ആർ മഹേഷ് എംഎൽഎ പറഞ്ഞു.

ചടങ്ങിൽ സ്വാമി ജ്ഞാനാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, അമൃതശ്രീ കോഓർഡിനേറ്റർ ആർ.രംഗനാഥൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ രണ്ടാം ഘട്ട സഹായവിതരണം 4 ന് കൊല്ലം ആശ്രാമം മൈതാനത്ത് നടക്കും. അമൃതശ്രീ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് ഭക്ഷ്യ, വസ്ത്ര, ധന, ധാന്യ സഹായങ്ങൾക്ക് പുറമേ 20 പേരടങ്ങുന്ന ഓരോ സംഘത്തിനും പ്രവർത്തന മൂലധനമായി 30,000 രൂപ വീതം  മഠം എല്ലാ വർഷവും നൽകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com