ADVERTISEMENT

പുനലൂർ ∙ നിലനിൽക്കുന്ന നിയമങ്ങളെ മറികടന്ന് ഭൂമി സ്വന്തമാക്കിയവർ എത്ര ഉന്നതരായാലും ആ ഭൂമി പിടിച്ചെടുത്ത് നാട്ടിലെ സാധാരണക്കാർക്ക് നൽകുമെന്ന് മന്ത്രി കെ.രാജൻ പുനലൂർ റവന്യു ഡിവിഷനൽ ഓഫിസ് പൊതുമരാമത്ത് സമുച്ചയത്തിൽ നിന്നു മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

1666 വില്ലേജുകൾക്കും സ്വന്തമായി ഡിജിറ്റൽ സർവേ നടത്തുന്നതിനുള്ള ഉപകരണങ്ങൾ നൽകും. ആർഡിഒ ഓഫിസിന്റേത് അടക്കം റവനന്യു സേവനങ്ങൾ പൂർണമായും ഡിജിറ്റൽ വൽക്കരിച്ചു സുതാര്യതയോടെയും വേഗത്തിലും മുന്നോട്ടുപോകുവുകയാണ്. ടോപ്പോഗ്രാഫിക്കൽ സർവേ പൂർത്തിയാകുന്നതോടെ കേരളത്തിൽ പത്തോളം ഏജൻസികൾക്ക് ആവശ്യമായ ഭൂമിയും ബന്ധപ്പെട്ട അടിസ്ഥാന രേഖകളും നൽകുന്നതിന് സാധിക്കും.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ‘എന്റെ ഭൂമി’ എന്ന ഇന്റഗ്രേറ്റഡ് ഭൂമി ഡേറ്റ സംവിധാനം തയാറാവുകയാണ്. അഭിഭാഷകർക്കു പോലും മനസ്സിലാകാത്ത രീതിയിലുള്ള ആധാരത്തിലെ വിശദാംശങ്ങൾ ഉള്ളതിനാൽ കേരളത്തിൽ റജിസ്ട്രേഷൻ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും സർവേ വകുപ്പിന്റെയും രേഖകൾ കൂട്ടി യോജിപ്പിച്ചാണ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്റഗ്രേറ്റഡ് ഡേറ്റ സംവിധാനം തയാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മന്ത്രി കെ.രാജൻ റവന്യു വകുപ്പിന്റെ ചുമതല ചുമതല ഏറ്റ ശേഷം വകുപ്പ് സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി മുന്നോട്ടു കൊണ്ടു പോവുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.പി.എസ്.സുപാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപി, കലക്ടർ അഫ്സാന പർവീൺ, നഗരസഭാധ്യക്ഷ നിമ്മി ഏബ്രഹാം, പുനലൂർ ആഡിഒ ബി.ശശികുമാർ, എഡിഎം ആർ.ബീന റാണി എസ്.ബിജു സി.വിജയകുമാർ തടിക്കാട് ഗോപാലകൃഷ്ണൻ ആർ.രഞ്ജിത്ത് കുതിരച്ചിറ രാജശേഖരൻ സന്തോഷ് കെ തോമസ് ഏബ്രഹാം, ഏബ്രഹാം മാത്യു, കെ.കെ.രാജൻ, കെ.ബാബു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com