ADVERTISEMENT

കൊട്ടാരക്കര∙ നിയന്ത്രണം വിട്ട്  ഇടിച്ച് മറിഞ്ഞ പിക് അപ്പ് വാനിന്റെ അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ തൽക്ഷണം മരിച്ചു. വെണ്ടാർ പൊങ്ങൻപാറ മണിമംഗലത്ത് വീട്ടിൽ( ആഴാന്തകാല) രവീന്ദ്രൻപിള്ള(65)യാണ് മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന ഭാര്യ ഷൈലജ(56)യെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ വൈകിട്ട് ആറരയോടെ കൊട്ടാരക്കര- പുത്തൂർ റോഡിൽ പത്തടി ജംക്‌ഷന് സമീപമാണ് അപകടം.  കൊട്ടാരക്കരയിൽ നിന്നും  സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്നു ദമ്പതികൾ. എതിരെ വന്ന പിക് അപ്പ് വാൻ നിയന്ത്രണം വിട്ട്  വലതുഭാഗത്തേക്ക് കയറി സ്കൂട്ടറിലേക്ക് ഇടിച്ച് മറിയുകയായിരുന്നു.സ്കൂട്ടറുമായി രവീന്ദ്രൻപിള്ള വാനിന്റെ അടിയിൽപ്പെട്ടു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.റോഡിലേക്ക് വീണ ഷൈലജയ്ക്കും സാരമായ പരുക്കുണ്ട്. മക്കൾ: അരുൺരാജ്, രജിന. മരുമകൾ: സുധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com