ADVERTISEMENT

കൊല്ലം∙ ഭിന്നശേഷിക്കാർക്ക് സാമൂഹിക തുല്യതയും പരിഗണനയും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. സാമൂഹിക നീതി വകുപ്പ്, ജില്ലാപഞ്ചായത്ത്, ജില്ലാ സാമൂഹികനീതി ഓഫിസ് എന്നിവ ചേർന്നു നടത്തിയ  ഭിന്നശേഷി ദിനാചരണം ‘ഉണർവ്- 2022'ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.തുല്യാവകാശവും തുല്യനീതിയും അർഹിക്കുന്നവരാണു ഭിന്നശേഷിക്കാർ. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവരെ എത്തിക്കാൻ ഒട്ടേറെ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന്  മന്ത്രി പറഞ്ഞു. 

രാജ്യാന്തര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കൊല്ലത്ത് നടന്ന കലാപരിപാടിയിൽ മത്സരശേഷം  വേദിയിൽ നിന്ന് ഇറങ്ങി വരുന്ന കുട്ടിയെ കൈവീശിക്കാട്ടുന്ന അധ്യാപിക. 		ചിത്രം: മനോരമ
രാജ്യാന്തര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കൊല്ലത്ത് നടന്ന കലാപരിപാടിയിൽ മത്സരശേഷം വേദിയിൽ നിന്ന് ഇറങ്ങി വരുന്ന കുട്ടിയെ കൈവീശിക്കാട്ടുന്ന അധ്യാപിക. ചിത്രം: മനോരമ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ അധ്യക്ഷത വഹിച്ചു. സബ് കലക്ടർ മുകുന്ദ് ഠാക്കുർ പതാക ഉയർത്തി. ബഡ്‌സ്, സ്‌പെഷൽ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കായി കലാ-കായിക മത്സരങ്ങൾ നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, ജില്ലാ സാമൂഹിക നീതി ഓഫിസർ ജോസ് ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അംഗങ്ങൾ, കൗൺസിലർമാർ, ഭിന്നശേഷി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

‘ഭിന്നശേഷി നിയമം പൂർണമായി നടപ്പാക്കണം’

ഭിന്നശേഷി നിയമം പൂർണമായി നടപ്പാക്കണമെന്ന് ഭാരതീയ വികലാംഗ ഐക്യ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷി പെൻഷൻ 5000 രൂപയായി ഉയർത്തുക, മുഴുവൻ ഭിന്നശേഷിക്കാർക്കും യുഡിഐഡി (യുണൈറ്റഡ് ഡിസെബിലിറ്റീസ് ഐഡന്റിഫിക്കേഷൻ കാർഡ്) വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

ജില്ലാ സമ്മേളനവും ഭിന്നശേഷി ദിനാചരണവും ഡപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. സംഘടനാ രക്ഷാധികാരി ആമ്പാടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ശൂരനാട് എസ്.രവി, കൊല്ലക ബേബി, വിഷ്ണുദാസ്, സി.ഡി.ശാമുവേൽ പട്ടാഴി, കെ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: സി.ഡി.ശാമുവേൽ പട്ടാഴി (പ്രസി), ബി.ആൽബർട്ട്, ടി.അംബിക (വൈസ് പ്രസി), കെ.രാധാകൃഷ്ണൻ (സെക്ര), അബ്ദുൽ സലാം, സി.ഓമനക്കുട്ടൻ (ജോ. സെക്ര).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com