അഞ്ചൽ ∙ സിപിഎം നേതാവ് തടിക്കാട് എം.എ.അഷ്റഫിന്റെ കൊലപാതകക്കേസിൽ പ്രതിയാവുകയും ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോവുകയും ചെയ്ത വെഞ്ചേമ്പ് ചേന്ദമംഗലത്തു വീട്ടിൽ സമീർഖാനെ 18 വർഷത്തിനു ശേഷം അറസ്റ്റ് ചെയ്തു. 2002 ജൂലൈ 18 നു രാത്രിയാണു എം.എ.അഷ്റഫ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ടത്. അന്ന് എൻഡിഎഫ് പ്രവർത്തകനായിരുന്ന സമീർ ഖാൻ ഉൾപ്പെടെ 16 പേർ അറസ്റ്റിലായിരുന്നു.
ജാമ്യത്തിൽ ഇറങ്ങിയ സമീർ ഖാൻ, 2004ൽ തടിക്കാടുള്ള എം.എ.അഷ്റഫ് സ്മാരകം കത്തിച്ച കേസിലും പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. ഈ കേസിൽ ജാമ്യം ലഭിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. കോടതി 2010ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വെഞ്ഞാറമൂട് പുല്ലംപാറ കലിങ്കിൻമുഖത്തു താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നു ഇൻസ്പെക്ടർ കെ.ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി റിമാൻഡ്