ADVERTISEMENT

ആയൂർ ∙ ദിവസങ്ങൾക്കു മുൻപ് വരെ മാലിന്യക്കൂമ്പാരമായിരുന്ന ടൗണിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ഭാഗത്ത് ആയൂരിലെ വ്യാപാരികളുടെ നേതൃത്വത്തിൽ പൂച്ചെടികൾ നിറച്ചു. വ്യാപാരികളുടെ നിരന്തര പരാതിയെ തുടർന്നു ദിവസങ്ങൾക്കു മുൻപാണു ലൈറ്റിനു സമീപത്തു നിന്ന് കെഎസ്ടിപി അധികൃതർ മാലിന്യം നീക്കം ചെയ്തത്. വീണ്ടും മാലിന്യം തള്ളാൻ സാധ്യതയുള്ളതിനാലാണു പൂച്ചട്ടികൾ വച്ചു ഇവിടം മനോഹരമാക്കിയതെന്നു വ്യാപാരികൾ പറഞ്ഞു. 

ഇതിന്റെ പരിപാലനവും ഇവർ തന്നെ നടത്തും. രാത്രി ചെടികൾ കടത്തിക്കൊണ്ടു പോകാതിരിക്കാൻ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള സിസിടിവി നിരീക്ഷണവുമുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷുക്കൂർ തോട്ടിൻകര, ജനറൽ സെക്രട്ടറി പ്രസാദ് കോടിയാട്ട്, വിൽസൺ വാറൂർ, കടയിൽ ബാബു എന്നിവർ നേതൃത്വം നൽകി. റോഡിന്റെ ഡിവൈഡറുകളിലും ചെടികൾ വച്ചുപിടിപ്പിച്ചു മനോഹരമാക്കുമെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com