ADVERTISEMENT

പുനലൂർ ∙ പുനലൂർ റെയിൽവേ സ്റ്റേഷൻ യാർഡിന് സമീപം നിർമിച്ച ട്രാക്‌ഷൻ സബ് സ്റ്റേഷനിലേക്കു കൊണ്ടുവന്ന ട്രാൻസ്ഫോമർ സബ് സ്റ്റേഷനുള്ളിൽ എത്തിച്ചിട്ടും കെഎസ്ഇബിയുടെ അനുമതി ലഭിക്കാത്തതു പ്രശ്നമാകുന്നു. കഴിഞ്ഞ ആഴ്ച ഗുജറാത്തിലെ വഡോദരയിൽ നിന്നാണു ട്രാൻസ്ഫോമർ എത്തിച്ചത്. എന്നാൽ ഇവിടേക്ക് വൈദ്യുതി എത്തിക്കുന്നതിനായി തയാറാക്കി സമർപ്പിച്ച 27.5 കോടി രൂപയുടെ അടങ്കലിന് 15 മാസത്തിനു ശേഷവും വൈദ്യുതി ബോർഡ് അനുമതി നൽകിയിട്ടില്ല. റെയിൽവേയുടെയും കെഎസ്ഇബിയുടെയും അധികൃതർ ഇതിനായി പലതവണ ചർച്ചകൾ നടത്തിയിരുന്നു. 

കൊല്ലം-ചെങ്കോട്ട റെയിൽ പാതയിലായി കേരളത്തിൽ നിർമിക്കുന്ന ഏക സബ്സ്റ്റേഷനാണ് പുനലൂരിലേത്. പാതയിൽ ഇപ്പോൾ കൊല്ലം പെരിനാട്ടെ സബ് സ്റ്റേഷനിൽനിന്നു വൈദ്യുതി സ്വീകരിച്ചാണ് ട്രെയിനുകൾ ഓടിക്കുന്നത്. കൊല്ലം –പുനലൂർ റെയിൽ പാത വൈദ്യുതീകരിച്ച് കമ്മിഷൻ ചെയ്തിട്ട് 8 മാസം പിന്നിട്ടു. പുനലൂർ–ചെങ്കോട്ട പാതയിലെ വൈദ്യുതീകരണ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പാതയിലെ വൈദ്യുതീകരണം കമ്മിഷൻ ചെയ്യുന്നതോടെ പുനലൂർ സബ്സ്റ്റേഷനിൽ വൈദ്യുതി എത്തിയേ മതിയാകൂ.

ഇതിനുള്ള നിർമാണ പ്രവർത്തനങ്ങൾ 90%  പൂർത്തീകരിച്ചു കഴിഞ്ഞു. 2023 മാർച്ചിൽ കൊല്ലം - ചെന്നൈ പാത പൂർണമായും വൈദ്യുതീകരിക്കുന്നതോടെ പുനലൂർ സബ്സ്റ്റേഷനിൽ നിന്നു വേണം വൈദ്യുതി ലഭ്യമാക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com