ADVERTISEMENT
കൊട്ടാരക്കര∙ വെള്ളം കയറി ഭക്ഷ്യയോഗ്യമല്ലാത്ത അരി  റേഷൻകടകളിൽ  എത്തിച്ചത് പരിശോധിച്ച് തിരിച്ചെടുക്കാൻ നടപടി. മേഖലയിലെ ചില കടകളിലാണ് സംഭവം. കലയപുരത്തെ ഒരു കടയിൽ മുപ്പത് ചാക്ക് അരി ഇത്തരത്തിൽ എത്തി. വിതരണത്തിന് നോക്കിയപ്പോഴാണ് അരി കേടായതായി ബോധ്യപ്പെട്ടത്. മറ്റു പല കടകളിലും സമാനമായ അരി ഉണ്ടെന്നാണ് പരാതി. റേഷനിങ് ഇൻസ്പെക്ടർമാർ റേഷൻകടകളിൽ പരിശോധന തുടങ്ങി. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് തൃക്കണ്ണമംഗൽ ജോയിക്കുട്ടിയുടെ പരാതിയിലാണ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com