ADVERTISEMENT
കൊല്ലം∙നായ്ക്കളിൽ വ്യാപകമായി ഡിസ്റ്റംപർ രോഗം പടരുന്നതായി ‌സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. തൃക്കരുവ, പനയം, കൊറ്റങ്കര, കൊല്ലം കോർപറേഷൻ മേഖലകളിലായി 300 നായ്ക്കളിലാണ് രോഗം കണ്ടെത്തിയത്. പേവിഷബാധയ്ക്ക് സമാനമാണ് രോഗലക്ഷണങ്ങൾ. കണ്ണിൽ നിന്നും മുക്കിൽ നിന്നും സ്രവങ്ങളോടെ ആരംഭിച്ച് വിറയലും വെട്ടലും തളർച്ചയും ബാധിച്ച് ജീവൻ നഷ്ടമാകും.  ചികിത്സകളോട് പ്രതികരിക്കാത്ത രോഗം വളരെ വേഗം കാറ്റിലൂടെയാണ് പടരുക. രോഗം മനുഷ്യരിലേക്ക് പകരില്ല. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ സന്ദർശിച്ച് വാക്‌സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ- ബോധവൽക്കരണ നടപടികൾ ആരംഭിച്ചിട്ടുണ്ട്.പ്രതിരോധ കുത്തിവയ്പ് നിർബന്ധമായും എടുക്കണം. 45 ദിവസം പ്രായത്തിൽ ആദ്യ കുത്തിവയ്പും തുടർന്ന് ഒരു മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസും എടുക്കണം. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com