ADVERTISEMENT

ഭാരത്  ജോഡോ യാത്ര കൊല്ലത്ത് എത്തിയപ്പോൾ രാഹുൽ ഗാന്ധി, വേദികയോടു  ചോദിച്ചു: ആരാകാനാണ് മോഹം?. പൈലറ്റ്.വിമാനത്തിൽ കയറിയിട്ടുണ്ടോ?ഇല്ല. രാഹുലിന്റെ മറുപടി: അതിനുള്ള അവസരം ഒരുക്കിത്തരാം

കൊല്ലം∙ ഭാരത് ജോഡോ യാത്ര സമാപിക്കുമ്പോൾ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി നൽകിയ വാക്ക് പാലിച്ചതിന്റെ സന്തോഷത്തിലാണ് വേദിക. പൈലറ്റ് ആകാൻ ആഗ്രഹിക്കുന്ന വേദികയ്ക്ക് തിരുവനന്തപുരം മുതൽ കൊച്ചി വരെ വിമാനത്തിൽ യാത്ര ചെയ്യാനും പൈലറ്റിനോട് സംസാരിക്കാനുമുള്ള അവസരമാണ് ഒരുക്കിയത്. വേദികയ്ക്ക് ഇനി രാഹുൽ ഗാന്ധിയെ നേരിട്ട് വിളിച്ച് നന്ദി പറയണമെന്നാണ് മോഹം.

Also read: പൂച്ച കയറിയെന്ന് കരുതി കോഴിക്കൂടിനടുത്ത് എത്തി, കണ്ടത് പുലിയെ; ജീവൻ തിരികെ കിട്ടിയത് ഭാഗ്യത്തിന്

കഴിഞ്ഞ സെപ്റ്റംബർ 16 ന് ഭാരത് ജോഡോ യാത്ര കൊല്ലത്ത് എത്തിയപ്പോഴാണ് വേദികയ്ക്ക് രാഹുൽ ഗാന്ധിയെ പരിചയപ്പെടാൻ അവസരം ലഭിച്ചത്. ആൾക്കൂട്ടത്തിൽ നിന്ന് രാഹുൽ ഗാന്ധി അടുത്തേക്ക് വിളിക്കുകയായിരുന്നു. ആരാവാനാണ് മോഹമെന്ന് ചോദിച്ചപ്പോൾ പൈലറ്റ് എന്നായിരുന്നു വേദികയുടെ മറുപടി. വിമാനത്തിൽ കയറിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു. വിമാനത്തിൽ കയറാനും പൈലറ്റിനോട് സംസാരിക്കാനും അവസരം ഒരുക്കിത്തരാം എന്ന് ഉറപ്പു പറഞ്ഞ രാഹുൽ ഗാന്ധി 20 മിനിറ്റോളം വേദികയെ യാത്രയിൽ ഒപ്പം കൂട്ടി.

വാഗ്ദാനം മറന്നു പോകുമെന്നാണ് കരുതിയതെങ്കിലും പിന്നീട് കെ.സി.വേണുഗോപാൽ എംപിയുടെ ഓഫിസ് കുടുംബത്തെ ബന്ധപ്പെട്ടു. വേദികയ്ക്ക് അവധിയുള്ള ദിവസവും പൈലറ്റിന്റെ സൗകര്യവും കണക്കിലെടുത്താണ് ഇന്നലെ യാത്ര ഒരുക്കിയത്. ആദ്യമായി വിമാനത്തിൽ കയറാനായതിന്റെ സന്തോഷത്തിലാണ് തേവലക്കര ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസുകാരി പി.വി.വേദിക. അച്ഛൻ വിനോദും യാത്രയിൽ ഒപ്പമുണ്ടായിരുന്നു. വേദികയുടെ ഏറ്റവും വലിയ സ്വപ്നം നടന്നതിന്റെ സന്തോഷത്തിലാണ് അമ്മ പ്രിജിയും സഹോദരൻ വിവേകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com