പെട്രോൾ പമ്പിനു സമീപത്തെ മാലിന്യക്കൂനയ്ക്കു തീപിടിച്ചു

fire-representative-image-1
SHARE

ഓച്ചിറ∙ ടൗണിലെ പെട്രോൾ പമ്പിനും വ്യാപാര സമുച്ചയത്തിനും സമീപത്തെ പുരയിടത്തിലെ മാലിന്യ കൂമ്പാരത്തിനു തീപിടിച്ചു. സപ്ലൈകോ സൂപ്പർ മാർക്കറ്റിലെ മാലിന്യക്കൂനയിൽ നിന്നാണ് തീ പടർന്നത്. തീ ഉയരുന്നത് കണ്ട ഓച്ചിറ സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എസ്ഐ റോബിൻ സമീപത്തെ വ്യാപാര സ്ഥാപനത്തിലെയും പെട്രോൾ പമ്പിലെയും അഗ്നി ശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. തുടർന്ന് കരുനാഗപ്പള്ളിയിൽ നിന്നു എത്തിയ രണ്ടു യൂണിറ്റ് അഗ്നിശമന സേന സംഘം ഒരു മണിക്കൂറോളം എടുത്താണ് തീ അണച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS