ADVERTISEMENT

കൊട്ടാരക്കര∙ 20 ലക്ഷം രൂപ വില വരുന്ന 106 ഗ്രാം എം‍ഡിഎംഎയുമായി യുവാവ് കൊട്ടാരക്കര പൊലീസിന്റെ പിടിയിൽ. കൊല്ലം പട്ടത്താനം ജനകീയ നഗർ 161 മിനി വിഹാറിൽ എഫ്.അമലാണ് (24) പിടിയിലായത്. ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് ലഹരി മരുന്ന് വേട്ടയാണ് ഇത്. ഇയാൾക്ക് സംസ്ഥാനാന്തര ലഹരി വിൽപന ശൃംഖലയുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. എറണാകുളത്ത് നിന്നു കൊട്ടാരക്കരയ്ക്ക് ബസിൽ യാത്ര ചെയ്യുമ്പോഴാണ് കൊട്ടാരക്കര പുലമണിൽ പിടിയിലായത്.

കൊല്ലം റൂറൽ എസ്പി എം.എൽ.സുനിലിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. കൃത്യമായ ഇടവേളകളിൽ കേരളത്തിലേക്ക് ട്രെയിൻ, ബസ് മാർഗം അന്യ സംസ്ഥാനങ്ങളിൽ നിന്ന് എംഡിഎംഎ കടത്തുന്നതായി വിവരം ലഭിച്ചു. ഇടനിലക്കാരിൽ നിന്ന് ഒരു ഗ്രാം എംഡിഎംഎ രണ്ടായിരം രൂപയ്ക്കാണ് വാങ്ങുന്നത്. വിൽപന ശൃംഖലയെക്കുറിച്ചും ചെറുകിട വിൽപനക്കാരെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചു. പൊലീസ് വകുപ്പിന്റെ യോദ്ധാവ് ആന്റി ഡ്രഗ് ക്യാംപെയ്നിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.

കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസ്, കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത്, എസ്ഐ കെ.എസ്. ദീപു, എസ്ഐ രാജൻ, കൊല്ലം റൂറൽ സ്പെഷൽ ടീമംഗങ്ങളായ എസ്ഐ അനിൽകുമാർ, എഎസ്ഐ കെ.കെ. രാധാകൃഷ്ണപിള്ള, പൊലീസ് ഓഫിസർമാരായ ടി.സജുമോൻ, പി.എസ്.അഭിലാഷ്, എസ്.ദിലീപ്, വിപിൻ ക്ലീറ്റസ്, സുനിൽ കുമാർ, സിപിഒമാരായ മഹേഷ് മോഹൻ, ജിജി സനോജ്, ഡി. ജിജിമോൾ, ഷിബു കൃഷ്ണൻ, കിരൺ, ശ്രീരാജ്, അഭി സലാം എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com