ADVERTISEMENT

മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, മൗന പ്രാർഥന, അനുസ്മരണം സമ്മേളനം എന്നിവ നടത്തി.കൊല്ലം

∙ ജില്ല ശിശുക്ഷേമ സമിതി സംഘടിപ്പിച്ച മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ന്യൂറോളജിസ്റ്റ് ഡോ.ജെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് ചെയർമാൻ ഡി.ഷൈൻ ദേവ് അധ്യക്ഷ വഹിച്ചു. സെക്രട്ടറി കെ.ബാലൻ, സിന്ധു എന്നിവർ പ്രസംഗിച്ചു.

∙ കോൺഗ്രസ് ശക്തികുളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും ഭാരത് ജോഡോ യാത്ര ഐക്യദാർഢ്യ സമ്മേളനവും ഡിസിസി ജനറൽ സെക്രട്ടറി ജയിൻ ആൻസിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.എഫ്.യേശുദാസൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ആനക്കോട്ട് ശശി, ചോനേഴ്ത്ത് ശശി, കെ.ശ്രീദേവൻ, കിടങ്ങിൽ സന്തോഷ്, റീന നന്ദിനി വല്യത്ത്, റോയി ഓസ്റ്റിൻ, ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.

∙ കൊല്ലം ഗവ.ടിടിഐയിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. എസ്ആർജി കൺവീനർ സൂസമ്മ അലക്സ്, അധ്യാപകരായ എൻ.ആർ.ജീന, അയ്യമ്മാൾ രാജ, രഞ്ജിനി, വിജി എന്നിവർ നേതൃത്വം നൽകി.

∙ എൻജിഒ അസോസിയേഷൻ കൊല്ലം ടൗൺ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.സുനിൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എം.മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മധു എം.പുതുമന, എസ്.രമേശ് കുമാർ, ഷാരോൺ അച്ചൻകുഞ്ഞ്, ബി.വിനോദ് കുമാർ, നെൽസൺ, ജ്യോതി ലാൽ, എച്ച്.ജയിംസ്, വിപിൻ ജോസഫ്, അനിൽ എന്നിവർ പ്രസംഗിച്ചു.

∙ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധിയൻ കലക്ടീവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘കാലം ഗാന്ധിയെ ആവശ്യപ്പെടുന്നു’ എന്ന ക്യാംപെയ്ൻ സംസ്ഥാന കൺവീനർ യോഹന്നാൻ ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ മേച്ചേഴത്ത് ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കോ–ഓർഡിനേറ്റർ എ.ജെ.ഡിക്രൂസ്, ശിവപ്രസാദ്, ആനക്കോട്ട് രഞ്ജിത്ത്, കെ.കെ.കോശി, രഞ്ജിത്ത്, രാഗേഷ് എന്നിവർ പ്രസംഗിച്ചു.

∙ യൂത്ത് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംസ്ഥാന നിർവാഹക സമിതി അംഗം ഷെഫീക്ക് കിളികൊല്ലൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ വിനീത് അയത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ.അനിൽ കുമാർ, ശശിധരൻ പിള്ള, കുമാർ അയത്തിൽ, ഫൈസൽ അയത്തിൽ, ഗോപാലകൃഷ്ണൻ, മൻസൂർ, സഹിൽ സദർ, സൈനുലാബ്ദീൻ, സുൽഫി എന്നിവർ പ്രസംഗിച്ചു.

∙ ഗാന്ധിയൻ ബാല കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ നടന്ന മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചാരണം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. ബാലകേന്ദ്രം പ്രസിഡന്റ്‌ അവന്ധിക എസ്.മണി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി നീലലോഹിതദാസ്, സി.കെ.ഗോപി, ഫിറോസ് ലാൽ, മോഹൻദാസ് രാജധാനി, മങ്ങാട് സോമരാജൻ, അയത്തിൽ അപ്പുക്കുട്ടൻ, നിസാം പാറയ്ക്കൽ, തമീം, അജിത് കുമാർ, സൂര്യ എൻ.പിള്ള, ബാലഗംഗാധരൻ, സക്കീർ ഹുസൈൻ, സുധാകരൻ, സുരേഷ്ബാബു, സുരേഷ് ലോറൻസ്, കെ.പി.വിജയകുമാർ, അഭിമന്യു എന്നിവർ പ്രസംഗിച്ചു.

വിശ്വശാന്തി ദിനാചരണം

കൊല്ലം ∙ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി വിശ്വശാന്തി ദിനമായി ആചരിച്ചു. ഡപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ പെരുമ്പാലത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അമ്പാടി സുരേന്ദ്രൻ, കുഞ്ഞച്ചൻ പരുത്തിയറ, കെ.വി.രാജഗോപാലൻ നായർ, കോശി പണിക്കർ, മങ്ങാട് പുരുഷൻ പിള്ള, യു.കെ.അഹമ്മദ് കോയ, സഹദേവൻ ചെന്നാപ്പാറ, മാത്ര രവി, ശാന്തിനികേതൻ ഗോപാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com