ADVERTISEMENT

അപേക്ഷ ക്ഷണിച്ചു: കൊല്ലം ∙ മുനിസിപ്പൽ കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മഴവെള്ള സംഭരണി നിർമാണം ഒന്നാം ഘട്ടം എന്ന പദ്ധതിയുടെ ഭാഗമായി ഗാർഹിക ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 21470 രൂപ നിർമാണ ചെലവ് വരുന്ന മഴവെള്ള സംഭരണി 1300 രൂപ ഗുണഭോക്തൃ വിഹിതം ഒടുക്കുന്നവർക്ക് എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ നിർമിച്ചു നൽകുന്നതാണ്. അപേക്ഷകൾ ഫെബ്രുവരി 10 വരെ നഗരസഭയുടെ അമൃത് സെക്‌ഷനിൽ നൽകാവുന്നതാണ്.

ശക്തികുളങ്ങര ഉത്സവ മേഖലയായി പ്രഖ്യാപിച്ചു; മദ്യനിരോധനം

കൊല്ലം∙ ശക്തികുളങ്ങര ശ്രീധർമ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 8,9 തീയതികളിൽ ക്ഷേത്രത്തിന് 3 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ ഉത്സവമേഖലയായി കലക്ടർ അഫ്‌സാന പർവീൺ പ്രഖ്യാപിച്ചു. ഹരിതചട്ടം കർശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷാ നിയമലംഘനം, ശബ്ദ മലിനീകരണം എന്നിവയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കും. 9ന് ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ മദ്യവിൽപനശാലകളും അടച്ചിടണമെന്ന് ഉത്തരവിട്ടു. ഈ പ്രദേശങ്ങൾ അന്നേ ദിവസം കേരള അബ്കാരി ആക്ട് പ്രകാരം സമ്പൂർണ മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ചു.

ഗതാഗത നിയന്ത്രണം

പുനലൂർ ∙ കഴുതുരുട്ടി- കോഫി എസ്റ്റേറ്റ് റോഡിൽ കലുങ്ക് നിർമാണത്തിന്റെ ഭാഗമായി വാഹന ഗതാഗതം ഭാഗികമാക്കി. റോഡിന്റെ പകുതിയോളം എടുത്ത് മറുഭാഗം ഗതാഗത യോഗ്യമാക്കി ക്രമീകരിച്ചിരിക്കുകയാണ്. വാഹനങ്ങൾ അപകടമില്ലാതെ കടന്നുപോകണമെന്നും റോഡ് നിർമാണം പൂർത്തിയാകുന്ന മുറയ്ക്കു വാഹനഗതാഗതം പൂർണമായി പുനഃസ്ഥാപിക്കുമെന്നും പുനലൂർ റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com