ദേശീയപാതയിലെ മൺതിട്ടയിൽ ബൈക്ക് ഇടിച്ച് മറിഞ്ഞ് നഴ്സിങ് വിദ്യാർഥി മരിച്ചു

sreekuttan
ശ്രീക്കുട്ടൻ
SHARE

ചവറ ∙ ബൈക്ക് ദേശീയപാതയിലെ മൺതിട്ടയിൽ ഇടിച്ചു മറിഞ്ഞ് നഴ്സിങ് വിദ്യാർഥി മരിച്ചു. പന്മന വടക്കുംതല മേക്ക് തൊടിയിൽ മേൽ വിജയകൃഷ്ണൻ – പ്രീത ദമ്പതികളുടെ മകൻ ശ്രീക്കുട്ടൻ (22) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നിനു ചവറ അഗ്നിരക്ഷാ നിലയത്തിനു സമീപമായിരുന്നു അപകടം. 

ക്ഷേത്രോത്സവത്തിന് ഗാനമേള കണ്ടു മടങ്ങുന്നതിനിടെ ഇടറോഡിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോഴാണു അപകടം. മൺതിട്ടയിലിടിച്ചു തെറിച്ച് ദേശീയപാതയിൽ തലയിടിച്ച് വീഴുകയായിരുന്നു. ബൈക്ക് ദേശീയപാത കടന്ന് മറുവശത്ത് പതിച്ചു. സംഭവം കണ്ട ഇതരസംസ്ഥാന തൊഴിലാളികൾ സമീപത്തെ അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിച്ചു.

Also read: റോഡിലെ ഓയിലിൽ തെന്നി ഇരുചക്ര വാഹനക്കാർക്ക് പരുക്ക്

അവർ ഉടൻ എത്തി ശ്രീക്കുട്ടനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളജിൽ ബിഎസ്‌സി നഴ്സിങ് നാലാം വർഷ വിദ്യാർഥിയായിരുന്നു. അവധിക്ക് എത്തിയ ശ്രീക്കുട്ടൻ ഇന്ന് ഉച്ചയോടെ മടങ്ങിപ്പോകാനിരിക്കെയാണ് അപകടം. സംസ്കാരം നടത്തി. സഹോദരൻ: ആദികൃഷ്ണൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS