കൊല്ലം ∙ ഹെൽത്ത് കാർഡ് വിതരണം ചെയ്യുന്നതിനുള്ള പരിശോധന ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പലയിടത്തും പല രീതിയിൽ നടപ്പാക്കുന്നതെന്ന് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഇത് അശാസ്ത്രീയവും ഹോട്ടൽ ശൃംഖലയ്ക്കു കനത്ത പ്രഹരവുമാണെന്ന് സംഘടന ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് നിജാംബഷി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ആസ്റ്റിൻ ബെന്നൻ, റൂഷ പി.കുമാർ, ഷിഹാൻബഷി, എം.ഇ.ഷെജി, എം.സിദ്ദീഖ്, നാസർ ചക്കാലയിൽ, എച്ച്.സലിം, കെ.ഐസക്കുട്ടി, ശ്രീകുമാർ വള്ളിക്കാവ്, റഹിം മുണ്ടപ്പള്ളി എഫ്.എസ്.മൂസ, സാജിദ്, ഫൗസി, ശാലിനി ദിനേശ് എന്നിവർ പ്രസംഗിച്ചു.