ADVERTISEMENT

പരിശീലനം നേടിയവർ അപേക്ഷിക്കരുത് :കുടുംബ വാർഷിക വരുമാനം (കുടുംബനാഥന്റെ/സംരക്ഷകന്റെ) ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകരെ സ്വന്തം ജില്ലയിൽ മാത്രമേ പരിഗണിക്കൂ. പ്രതിമാസം ഓണറേറിയും 10,000 രൂപ. പുനലൂർ ട്രൈബൽ ഡവലപ്‌മെന്റ് ഓഫിസ്/കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിൽ 15നു വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിൽ അപേക്ഷാ ഫോമുകൾ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വരുമാനം സംബന്ധിച്ച് 200 രൂപ പത്രത്തിലുള്ള സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. 

വോക് ഇൻ ഇന്റർവ്യു 13ന്: കൊല്ലം ∙ ജില്ലാ പഞ്ചായത്തിന്റെ  അനിമൽ ബർത്ത് കൺട്രോൾ  പദ്ധതിയുടെ ഭാഗമായി   വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ 30 ദിവസത്തേക്കുള്ള നിയമനത്തിനായി 13നു  വോക് ഇൻ ഇന്റർവ്യു നടത്തും. വെറ്ററിനറി സർജൻ: ബാച്ച്‌ലർ ഓഫ് വെറ്ററിനറി സയൻസ്  ആന്റ് ആനിമൽ ഹസ്ബന്ററി; വെറ്ററിനറി കൗൺസിൽ റജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 44020/-രൂപ.  ഇന്റർവ്യൂ രാവിലെ 11ന്.

ഓപ്പറേഷൻ തിയറ്റർ സഹായി: വെറ്ററിനറി നഴ്‌സിങിൽ ഡിപ്ലോമയുള്ളവർക്കു മുൻഗണന. പ്രതിമാസ വേതനം 25000 രൂപ.  ഇന്റർവ്യു ഉച്ചയ്ക്ക് 12ന്. അനിമൽ ഹാൻഡലർ ഒഴിവിലേക്ക്  ഉച്ചയ്ക്ക് രണ്ടിനും ശുചീകരണ സഹായി തസ്തികയിലേക്ക്  വൈകിട്ട് മൂന്നിനുമാണ് ഇന്റർവ്യു. യഥാക്രമം 20000, 12000 രൂപയാണു പ്രതിമാസവേതനം. ഉദ്യോഗർഥികൾ  രേഖകളുമായി  ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ  ഹാജരാകണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.  04742793464.

അപേക്ഷ ക്ഷണിച്ചു:പുനലൂർ  ∙ഭക്ഷ്യ സംസ്കരണ മേഖലയിൽ സംരംഭം തുടങ്ങുന്നവർക്കായി പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം യോഗ്യമായ പദ്ധതി ചെലവിന്റെ 35% വായ്പാ ബന്ധിത മൂലധന സബ്സിഡിയായി പരമാവധി 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. വ്യവസായ വകുപ്പുമായി ബന്ധപ്പെടണം.8714490092, 9947721840

ദേശീയപാത 66–ൽ ഗതാഗത നിയന്ത്രണം:കൊല്ലം ∙ ശക്തികുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഇന്നു വൈകിട്ടു 3 മുതൽ ദേശീയപാത–66 ൽ ഗതാഗത നിയന്ത്രണംഏർപ്പെടുത്തി സിറ്റി പൊലീസ്.

 തിരുവനന്തപുരം ഭാഗത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്കു പോകുന്ന ഹെവി വാഹനങ്ങൾ കണ്ണനല്ലൂർ, കുണ്ടറ, ഭരണിക്കാവ് വഴി കരുനാഗപ്പള്ളി വഴിയും ആലപ്പുഴ ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ കെഎംഎംഎൽ ജംക്‌ഷനിൽ തിരിഞ്ഞു പടപ്പനാൽ, ഭരണിക്കാവ് വഴി കൊട്ടിയം ജംക്‌ഷനിലേക്കു പോകണം.

∙ കൊല്ലം ഭാഗത്തു നിന്നു വരുന്ന ചെറിയ വാഹനങ്ങളും ബസുകളും ജില്ലാ ജയിൽ ഭാഗത്തു നിന്നു തിരിഞ്ഞു തെക്കേ കച്ചേരി, അഞ്ചുകല്ലുംമൂട്, മുണ്ടാലുംമൂട്, വിഷ്ണത്തുകാവ്, തിരുമുല്ലവാരം, ഒഴുക്കുതോട്, വളവിൽതോപ്പ്, മരുത്തടി വഴി ശക്തികുളങ്ങര പള്ളി വഴി ശക്തികുളങ്ങര ജംക്‌ഷനിൽ എത്തി ദേശീയപാതയിൽ പ്രവേശിച്ച് ആലപ്പുഴ ഭാഗത്തേക്കു പോകണം. ചവറ ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്കു വരുന്ന ചെറിയ വാഹനങ്ങളും ബസുകളും മരിയാലയം വഴി വലത്തോട്ടു തിരിഞ്ഞു പഴയ കലുങ്ക്, തട്ടാൻതറ, കറങ്ങേൽ ജംക്‌ഷൻ വഴി മരുത്തടി റോഡിൽ പ്രവേശിച്ചു കോട്ടൂർകുളം വഴി രാമൻകുളങ്ങര ജംക്‌ഷനിൽ എത്തി ദേശീയപാതയിൽ പ്രവേശിക്കണം.

 

കൊല്ലം ∙ പുനലൂർ ട്രൈബൽ ഡവലപ്‌മെന്റ് ഓഫിസിലേക്കും കൊല്ലം/ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിലേക്കും ഓഫിസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനു പട്ടികവർഗ യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 6 ഒഴിവുകളുണ്ട്. (കൊല്ലം 5, ആലപ്പുഴ ഒന്ന്). യോഗ്യത-എസ്എസ്എൽസി. പ്രായപരിധി 2022 ജനുവരി ഒന്നിന് 18-35 വയസ്. ബിരുദധാരികൾക്ക് ഗ്രേസ്മാർക്ക് ലഭിക്കും. ഓഫിസ് മാനേജ്‌മെന്റ് ട്രെയിനി 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com