ADVERTISEMENT

കൊല്ലം∙ ഹോട്ടലുകളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കെല്ലാം ഹെൽത്ത് കാർഡ് നിർബന്ധമാക്കാൻ നൽകിയ സാവകാശം തീരാൻ ശേഷിക്കുന്നത് ഇനി 10 ദിവസം മാത്രം. ജില്ലയിൽ ലൈസൻസ് ഉള്ള സ്ഥാപനങ്ങളിൽ 70 ശതമാനത്തിലധികവും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ട്. ജനുവരി മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും ഹോട്ടൽ ഉടമകളുടെ അഭ്യർഥന മാനിച്ച് കാലാവധി പല തവണയായി നീട്ടുകയായിരുന്നു.

ഇവരുടെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് എടുപ്പിക്കുന്നതിനായി ക്യാംപ് സംഘടിപ്പിച്ചിരുന്നെങ്കിലും ഇതുവരെയും നടപടികൾ ആരംഭിക്കാത്ത ഹോട്ടലുകളും ജില്ലയിലുണ്ട്.

ടൈഫോയ്ഡ് വാക്സീൻ എത്തിയില്ല

ഹെൽത്ത് കാർഡ് എടുക്കാൻ ടൈഫോയ്ഡ് വാക്സീൻ നിർബന്ധമാക്കിയതിനെതിരെ പ്രതിഷേധവുമായി സംഘടനകൾ രംഗത്ത് വന്നിരുന്നു. സർക്കാർ ആശുപത്രികളിൽ ഈ വാക്സീൻ ലഭ്യമല്ല. സ്വകാര്യ ആശുപത്രികളിൽ 2000 രൂപയോളമാണ് നിരക്ക്. ഹെൽത്ത് കാർഡ് എടുക്കേണ്ടതിനായി ടൈഫോയ്ഡ് വാക്സീന് ആവശ്യക്കാർ കൂടിയതോടെ വാക്സീൻ പൂഴ്ത്തിവച്ചുവെന്ന് ആരോപണങ്ങളും ഉയർന്നിരുന്നു. വാക്സീൻ പുറത്ത് നിന്ന് വാങ്ങേണ്ടി വന്നതോടെ ഒരു ജീവനക്കാരന് ഹെൽത്ത് കാർഡ് എടുക്കാൻ 3000 രൂപയോളമാണ് മുടക്കേണ്ടത്.

സമയപരിധി അവസാനിക്കുമ്പോഴും വാക്സീൻ ലഭ്യത ഉറപ്പാക്കും എന്ന പ്രഖ്യാപനം നടപ്പായിട്ടില്ല. അതിനിടെ അവധിക്കാലം പ്രമാണിച്ച് ഇതര സംസ്ഥാന ജീവനക്കാർ പലരും മടങ്ങിയതോടെ പുതുതായി ജോലിക്കെത്തുന്നവർക്ക് വീണ്ടും ഹെൽത്ത് കാർഡ് എടുക്കേണ്ട അവസ്ഥയിലാണ് ഉടമകൾ.

ഒരു വർഷമാണ് കാർഡിന്റെ കാലാവധി.ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനൊപ്പം ലൈസൻസോ റജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയും നടപടി എടുക്കണമെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. ജില്ലയിൽ നൂറുകണക്കിന് വഴിയോര ഭക്ഷണശാലകൾ നിബന്ധനകൾ പാലിക്കാതെ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com