ADVERTISEMENT

ശാസ്താംകോട്ട ∙ തെരുവുനായയുടെ ആക്രമണത്തിൽ 5 പേർക്ക് പരുക്കേറ്റു. ചക്കുവള്ളി സ്വദേശി പുരുഷോത്തമൻ (55), കക്കാകുന്ന് കളീലിൽ വിജയൻ (65), പനപ്പെട്ടി കാവിൽ ഉഷ (60) എന്നിവർ പരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഭരണിക്കാവ് ടൗണിൽ പതാരം റോഡിൽ വൈകിട്ട് 2 പേർക്ക് കടിയേറ്റു.

പുരുഷോത്തമനെ ചക്കുവള്ളി ജംക്‌ഷനിലും വിജയനെ പനപ്പെട്ടി ഓഡിറ്റോറിയത്തിനു സമീപവും ഉഷയെ പാറയിൽ ജംക്‌ഷനില്‍ ഗുരു മന്ദിരത്തിനു സമീപത്തുമാണ് രാവിലെ നായ ആക്രമിച്ചത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നടത്തിയ ശേഷം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിക്കവർക്കും കാലിനാണ് പരുക്ക്. ഭരണിക്കാവില്‍ രണ്ടു പേരെ കടിച്ച നായയെ കണ്ടെത്താനായി പൊലീസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com