ADVERTISEMENT

കൊട്ടാരക്കര ∙ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. ജാഗ്രതയുമായി ജലവിഭവ വകുപ്പ് അധികൃതർ. ജലം ദുർവിനിയോഗം ചെയ്താൽ നടപടിയും ഉണ്ടാകും. കേരള വാട്ടർ അതോറിറ്റിയുടെ പി എച്ച് സബ് ഡിവിഷനിലെ കുണ്ടറ, പേരയം,  കല്ലട, പവിത്രേശ്വരം, ഇളമ്പള്ളൂർ, എഴുകോൺ , കരീപ്ര,  വെട്ടിക്കവല, മേലില, മൈലം പഞ്ചായത്തുകളിലും കൊട്ടാരക്കര നഗരസഭയിലും   കടുത്ത വരൾച്ചയെത്തുടർന്നു  ജലം പൂർണ തോതിൽ ലഭ്യമല്ലെന്ന് അധികൃതർ. ജലത്തിന്റെ ദുർവിനിയോഗം പരമാവധി കുറയ്ക്കണം. 

പൊതു ടാപ്പുകളുടെ ദുർവിനിയോഗം ചെയ്യുന്നതും, വീട്ടു കണക്‌ഷനിലെ ജലം കിണറിലേക്കും മറ്റും സംഭരിക്കുന്നതും നിയമ വിരുദ്ധമാണ്. നടപടി സ്വീകരിക്കുന്നതിന് ആന്റി തെഫ്റ്റ് സ്ക്വാഡിനെ നിയോഗിച്ചു. ഫോൺ:  8547638537,8547638538,8547638539,8848635224

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com