ADVERTISEMENT

പുനലൂർ ∙ ദേവീ സ്തുതി ഗീതങ്ങളും പ്രാർഥനാ മന്ത്രങ്ങളും വാദ്യമേളങ്ങളും കൊണ്ടു ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ  ഭക്തർ കരവാളൂർ പീഠിക ഭഗവതി ക്ഷേത്രത്തിൽ സമൂഹ പൊങ്കാല അർപ്പിച്ചു. ദേവസ്വം അസി.കമ്മിഷണർ ജെ.ഉണ്ണിക്കൃഷ്ണൻ നായർ ഉദ്ഘാടനം നിർവഹിച്ചു. എസ്.വിഷ്ണുപോറ്റി പണ്ടാര അടുപ്പിൽ ദീപം തെളിച്ചു. തുടർന്ന് പൊങ്കാല അടുപ്പുകളിലേക്കു ദീപം പകർന്നു. ചിറയുടെ ചുറ്റും ആനക്കൊട്ടിലിന്റെ മുൻ വശത്തും ക്ഷേത്ര ഗ്രൗണ്ടിലും നാഗരാജാവ് സന്നിധി, ക്ഷേത്ര കമ്മിറ്റി ഓഫിസിനു മുൻവശം, ശ്രീകോവിലിനു ചുറ്റും ശിവനട, ഗണപതിനട, ക്ഷേത്ര അങ്കണത്തിലെ മുഴുവൻ ഭാഗങ്ങളിലും സ്റ്റേജിനു മുൻവശവും, നാഗരാജാവ്, നാഗയക്ഷി, തൊണ്ടിൽമൂട്ടിൽ അമ്മ, ക്ഷേത്രച്ചിറയുടെ വശത്തും പൊങ്കാല സമർപ്പണം നടന്നു.  

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.രാജീവൻ, വൈസ് പ്രസിഡന്റ് സുമാകുമാരി, സെക്രട്ടറി രാജേഷ് കെ.നായർ, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ ജി.ശരവണ കുമാർ, വാർഡ് കൺവീനർമാരായ ജെ. സുരേഷ്, വി.രാജീവ്, എസ്.രാധാകൃഷ്ണപിള്ള, അമൽ മോഹൻ, ഉപദേശക സമിതി അംഗങ്ങൾ വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികൾ, വരദായനി ഭക്തജന കൂട്ടായ്മ ഭാരവാഹികൾ, വിവിധ ആനപ്രേമി സംഘടനകൾ,  ഭക്തജന കൂട്ടായ്മകൾ എന്നിവർ  പൊങ്കാലയ്ക്ക് നേതൃത്വം നൽകി.  ലഘുഭക്ഷണ വിതരണവും നടത്തി. ക്ഷേത്ര പരിസരവും കരവാളൂർ പട്ടണവും നീലാമ്മാൾ, ചേലക്കാട് ഭാഗം വരെയുള്ള റോഡുകളും സമീപത്തെ ഇടറോഡുകളും പൂർണമായി ദീപാലങ്കാര പ്രഭയിലാണ്.  ‘മഹാമായ’, ‘ശ്രീകോവിൽ ആറാം ഭാഗം’ എന്നീ ഭക്തിഗാന സിഡികളുടെ പ്രകാശനവും നടന്നു.  

 ഇന്ന് പതിവു ചടങ്ങുകൾക്കു ശേഷം ഉച്ചയ്ക്ക് 12ന് അന്നദാനം, 7ന് തിരുവാതിര, 9ന് നൃത്ത നാടകം - ആർഷഭാരതം, 7ന് കരവാളൂർ വരഭായിനി ഭക്തജന കൂട്ടായ്മയുടെ വാർഷികം. മെഗാ തിരുവാതിരയിൽ പങ്കെടുത്ത കുട്ടികൾക്ക് സംവിധായകൻ മനീഷ് കുറുപ്പ് ആദരം നൽകും. 7ന് ദേവീസ്തവം ഓഡിയോ സിഡി പ്രകാശനം, 7.30ന് ഹരി പത്തനാപുരം പ്രഭാഷണം നടത്തും, 8 ന്  കഥകളി, 27ന് രാവിലെ 8ന് ഭാഗവത ഗീതാഞ്ജലി, 7ന് സ്റ്റേജ് സിനിമ –കൃഷ്ണഗാഥ, 28ന് വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും.

6ന് നാഗസ്വരം, 7ന് ആവണീശ്വരം ഷണ്മുഖാനന്ദന്റെ മതപ്രഭാഷണം, 8ന് പിന്നണിഗായിക ദുർഗാ വിശ്വനാഥ് നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ്, 11ന് ഭരത്കളി  . 29ന് രാവിലെ 11ന് ഉച്ചപൂജ, 5ന് എഴുന്നള്ളത്ത് ഘോഷയാത്ര നടക്കും.വൈകിട്ട് 6.30ന് ആകാശ ദീപക്കാഴ്ചയ്ക്ക് ശേഷം കളമെഴുത്തും പാട്ടും തുടർന്ന് കുത്തിയോട്ടം, 7ന് ലൈവ് മ്യൂസിക് ബാൻഡ്, 10 ന് നാടൻപാട്ട്, 12ന് മാടൻ നടയിലേക്ക് എഴുന്നള്ളത്തും വിളക്കെടുപ്പും, ഗുരുതി, ഒന്നിന് നൃത്ത സംഗീത നാടകം –മഹാകാലേശ്വരം  .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com