ഒളിംപ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം നിർമാണം അവസാന ഘട്ടത്തിലേക്ക്; ഉദ്ഘാടനം ഓഗസ്റ്റിൽ

HIGHLIGHTS
  • ഉദ്ഘാടനം ഓഗസ്റ്റിൽ; ഗാലറിയിൽ 2,000 പേർക്കുള്ള ഇരിപ്പിടം
നിർമാണം പൂർത്തിയാകുന്ന കൊല്ലത്തെ ഒളിംപ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം. ചിത്രം: മനോരമ
SHARE

കൊല്ലം∙ കന്റോൺമെന്റ് മൈതാനത്ത് ഒളിംപ്യൻ  സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം നിർമാണം അവസാന ഘട്ടത്തിലേക്കു കടന്നു. ഓഗസ്റ്റിൽ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാൻ കഴിയുന്ന വിധത്തിലാണു നിർമാണം പുരോഗമിക്കുന്നത്. 2,000 പേർക്കുള്ള ഇരിപ്പിടം ഗാലറിയിലുണ്ട്. 70 മീറ്റർ നീളമുള്ള കോർട്ടിൽ  21 ഇനങ്ങളിൽ മത്സരം നടത്താവുന്ന രീതിയിലാണ് നിർമാണം.

പലക കൊണ്ടാണു കോർട്ട് നിർമാണം. 21 മുറികൾ സ്റ്റേഡിയത്തിലുണ്ട്. മേൽക്കൂരയുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. 75% പണി പൂർത്തിയായി. 43 കോടി രൂപയാണ് അടങ്കൽ തുകയെങ്കിലും പണി പൂർത്തിയാകുമ്പോ‍ൾ ഇതു വർധിക്കും.  സ്പോർട്സ് ഡയറക്ടറേറ്റ് ആണ് നിർമാണം നടത്തുന്നത്. ഗെയിംസ് ഇനങ്ങൾ മാത്രമല്ല, വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കും സ്റ്റേഡിയം വിനിയോഗിക്കാൻ കഴിയും. 

മേൽനോട്ടത്തിനു പ്രത്യേക സമിതി 

പണി പൂർത്തിയാകുമ്പോ‍ൾ മേൽനോട്ടത്തിനു  പ്രത്യേക സമിതി രൂപീകരിക്കാൻ ആലോചനയുണ്ട്. സ്പോർട്സ് കൗൺസിൽ പ്രതിനിധികൾ, സ്പോർട്സ് ഡയറക്ടറേറ്റിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയായിരിക്കും സമിതി രൂപീകരിക്കുന്നത്. ഇൻഡോർ സ്റ്റേഡിയം പൂർത്തിയാകുന്നതോടെ ഗെയിംസിന്റെ പ്രധാന മത്സരങ്ങളുടെ വേദിയായി മാറും.  ഒളിംപ്യൻ സുരേഷ് ബാബുവിനു ജന്മനാട്ടിലുള്ള സ്മാരകമായും മാറും.  ഒളിംപ്യൻ സുരേഷ് ബാബുവിന്റെ പേരിൽ ഒരു റോഡ് ഇപ്പോൾ നഗരത്തിൽ ഉള്ളതിനു പുറമേയാണ് ഈ സ്മാരകം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS