ADVERTISEMENT

ചടയമംഗലം∙ പൊലീസ്  നടത്തിയ പരിശോധനയിൽ ഓട്ടോയിൽ കടത്തിക്കൊണ്ടു വന്ന  2.106 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. റൂറൽ പൊലീസ് ഡാൻസാഫ് ടീമും ചടയമംഗലം പൊലീസും ചേർന്നായിരുന്നു പരിശോധന.  അഞ്ചൽ കരുകോൺ  ഏരുവേലിക്കൽ ചരുവിളവീട്ടിൽ  കുൽസം ബീവി (67),  തിരുവനന്തപുരം   വള്ളക്കടവ് വലിയതുറ പുതുവൽ പുരയിടത്തിൽ സനൽ (34) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ ‘യോദ്ധാവ് ആന്റി ഡ്രഗ്’ ക്യാംപെയ്നിന്റെ ഭാഗമായി  നടത്തിയ പരിശോധനയിൽ ചടയമംഗലം ജംക്‌ഷനു സമീപത്ത് ഉച്ചയ്ക്കാണ് ഇവർ കുടുങ്ങിയത്. 

തിരുവനന്തപുരം ഭാഗത്തു നിന്നു കഞ്ചാവുമായി ഓട്ടോയിൽ വരികയായിരുന്നു. കുൽസം ബീവി ഒട്ടേറെ കഞ്ചാവ് കേസിൽ പ്രതിയാണ്. ജില്ലയുടെ കിഴക്കൻ മേഖലയിലും പരിസരത്തും ചില്ലറ വിൽപന നടത്തുന്നതിനു കൊണ്ടു വന്നതാണു കഞ്ചാവെന്നു പൊലീസും പറഞ്ഞു. ഡിവൈഎസ്പി എം.എം ജോസ്, ഡാൻസാഫ് ടീമംഗങ്ങളായ എസ്.ഐ അനീഷ്, എഎസ്ഐ അനിൽകുമാർ, എഎസ്ഐ രാധാകൃഷ്ണ പിള്ള, സിപിഒമാരായ സജുമോൻ ടി.ദിലീപ്, എസ്, വിപിൻ,  ക്ലീറ്റസ്, ചടയമംഗലം എസ്.ഐ എസ്. പ്രിയ,  സി.പി.ഒ സനൽ, സുഘോഷ്,  ബിന്ദു, വിഷ്ണു എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com