ADVERTISEMENT

കൊല്ലം ∙ എക്സൈസ് സംഘം നടത്തിയ ‘ഓപ്പറേഷൻ ഗ്രീൻസ്’ റെയ്ഡിൽ 7 കിലോഗ്രാം കഞ്ചാവുമായി 2 പേർ പിടിയിൽ. കൊല്ലം എക്സൈസ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ കരിക്കോട്, കുറ്റിച്ചിറ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ 2.5 കിലോ കഞ്ചാവുമായി സ്കൂട്ടറിൽ കടന്നുകളയാൻ ശ്രമിച്ച ഇരവിപുരം പഴയാറ്റിൻകുഴി ഹബീബുല്ല മൻസിലിൽ നിന്നു വടക്കേവിള പള്ളിമുക്ക് ഗോപാലശേരിയിൽ ഷിബു (36), കൊല്ലം ബൈപാസ്, കുരീപ്പുഴ എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ 4.5 കിലോ കഞ്ചാവ് സ്കൂട്ടറിൽ കടത്തിക്കൊണ്ടു വന്ന തൃക്കടവൂർ കുരീപ്പുഴ തെക്കേടത്ത് വീട്ടിൽ അനിൽ കുമാർ (30) എന്നിവരാണു പിടിയിലായത്.

പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറുകളും എക്സൈസ് പിടികൂടി. തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്നും ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷ് അറിയിച്ചു. തുടരന്വേഷണത്തിൽ കൂടുതൽ പ്രതികൾ പിടിയിലാകുമെന്ന് അസി.എക്സൈസ് കമ്മിഷണർ വി.റോബർട്ട് പറഞ്ഞു.

സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ബി.വിഷ്ണു, പ്രിവന്റീവ് ഓഫിസർ ആർ.മനു, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, അജിത്, നിതിൻ, സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ജാസ്മിൻ, എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com