കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു
Mail This Article
×
ചാത്തന്നൂർ∙ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കോയിപ്പാട് രാജീവ് ഗാന്ധി കോളനി രാഹുൽ ഭവനിൽ മമ്മുസാലി എന്ന് വിളിക്കുന്ന വിഷ്ണുവിനെ (31) കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു. പത്തിലേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ് വിഷ്ണുവെന്നു പൊലീസ് പറഞ്ഞു. കൊലപാതക ശ്രമം, തൊണ്ണൂറു കിലോയോളം കഞ്ചാവ് കടത്തിയത്, അടിപിടി ഉൾപ്പെടെ കേസുകളിലെ പ്രതിയാണ്. ഇൻസ്പെക്ടർ വി.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു വിഷ്ണുവിനെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.