ADVERTISEMENT

ഫുട്ബോൾ:സമ്മർ കോച്ചിങ് ക്യാംപ് റജിസ്ട്രേഷൻ : കൊല്ലം ∙ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന സമ്മർ കോച്ചിങ് ക്യാംപിന് ഏപ്രിൽ 2 വരെ റജിസ്റ്റർ ചെയ്യാം. 6282288272.

മലയാള മനോരമ അഞ്ചൽ ഫെസ്റ്റ് ഏപ്രിൽ 13 മുതൽ 23വരെ

അഞ്ചൽ ∙ മധ്യ വേനൽ അവധിക്കാലം ആഘോഷമാക്കാനായി മലയാള മനോരമ ഒരുക്കുന്ന അ‍ഞ്ചൽ ഫെസ്റ്റ് ഏപ്രിൽ 13 മുതൽ 23വരെ സെന്റ് ജോൺസ് കോളജിൽ നടക്കും.ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാം ഒരു കൂടാരത്തിൽ നിന്നു വാങ്ങാൻ കഴിയുന്ന തരത്തിലാണു ഫെസ്റ്റിന്റെ ക്രമീകരണം. ജില്ലയിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇത്തരം ഫെസ്റ്റ് 12 വർഷം മുൻപ് ഇതേ സ്ഥലത്തു നടത്തിയിരുന്നു.

നാരങ്ങ മിഠായി മുതൽ ആഡംബര കാറുകൾ വരെ ഫെസ്റ്റിൽ ലഭിക്കും . ഒട്ടേറെ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മേളയിൽ പങ്കെടുക്കുന്നവർക്കു സമ്മാനങ്ങളും ലഭിക്കും. ഷോപ്പിങ്ങിന് ഒപ്പം കുട്ടികൾക്കും മുതിർന്നവർക്കും ആനന്ദിക്കാൻ തക്കവിധം കലാപരിപാടികളും മത്സരങ്ങളും ഉണ്ടായിരിക്കും. അക്വാ ഷോ, കിഡ്സ് സോൺ, നഴ്സറി എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

മേളയിൽ കേരളത്തിന് അകത്തും പുറത്തുമുള്ള വ്യാപാര സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്. ഇലക്ട്രോണിക്സ് , ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഫർണിച്ചർ , ചെടികൾ, പെറ്റ്സ് എന്നിവയെല്ലാം ഫെസ്റ്റിൽ നിന്നു സ്വന്തമാക്കം. ഭക്ഷണപ്രീയർക്കായി തയാറാക്കുന്ന ഫുഡ് കോർട്ടിൽ കാസർകോട് മുതൽ പാറശാല വരെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള വിവിധതരം വിഭവങ്ങൾ ലഭിക്കും.രാവിലെ 11 മുതൽ വൈകിട്ട് 9 വരെയാണു പ്രദർശനം. ബുക്കിങ്ങിനും സ്പോൺസർഷിപ്പിനും: 9287111007, 8848308757

ഒറ്റത്തവണ തീർപ്പാക്കൽ

കൊല്ലം∙ സൊസൈറ്റി റജിസ്‌ട്രേഷൻ ആക്ട് അസരിച്ച് റജിസ്റ്റർ ചെയ്ത സംഘങ്ങളിൽ (സാംസ്‌കാരിക സംഘടനകൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ) യഥാസമയം രേഖകൾ ഫയൽ ചെയ്യാത്ത സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പിഴത്തുകയിൽ ഇളവ് നേടി മാർച്ച് 31നകം വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യാം. ഒരു വർഷത്തേക്ക് 500 രൂപ മാത്രം അടച്ചാൽ മതിയാകും.  വിവരങ്ങൾക്ക് ജില്ലാ റജിസ്ട്രാർ (ജനറൽ), കൊല്ലം. ഫോൺ: 0474 2793402.

ഡിസിഎഫ്എ കോഴ്സ്

കൊല്ലം∙ ശാസ്താംകോട്ട എൽബിഎസ് സെന്ററിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് യൂസിങ് ടാലി (ഡിസിഎഫ്എ) കോഴ്‌സിലേക്ക്  പ്ലസ്ടു കോമേഴ്‌സ്/ഡിസിപി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസ് മുതൽ ബി.ടെക് വരെയുള്ളവർക്കായി അവധിക്കാല കോഴ്‌സുകളും ആരംഭിക്കുന്നു. www.lbscentre.kerala.gov.in/services/courses    അവസാന തീയതി ഏപ്രിൽ 9. ഫോൺ: 9446854661.

അവധിക്കാല കോഴ്സുകൾ

കൊല്ലം ∙ ജില്ലാ പഞ്ചായത്തിൽ ഹ്യൂമൻ റിസോഴ്സ് ആൻഡ് ഐടി സ്കിൽ ഡവലപ്മെന്റ് സെന്ററിൽ ഏപ്രിൽ 3ന് ആരംഭിക്കുന്ന അവധിക്കാല തൊഴിൽ പരിശീലന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 2 മാസം കാലാവധിയുള്ള കംപ്യൂട്ടർ പരിശീലനം, തയ്യൽ പരിശീലനം എന്നിവയ്ക്കും പേപ്പർബാഗ് ആൻഡ് ബിഗ് ഷോപ്പർ നിർമാണം, അലങ്കാര നെറ്റിപ്പട്ട നിർമാണം, ഫാൻസി ബാഗ് നിർമാണം, ലിക്വിഡ് എംബ്രോയിഡറി, ഡോൾ മേക്കിങ്, ഗ്ലാസ് പെയിന്റിങ് തുടങ്ങിയ ഹ്രസ്വകാല കോഴ്സുകൾക്കും അപേക്ഷിക്കാവുന്നതാണ്. ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്സ് ആൻഡ് ഐടി സ്കിൽ ഡവലപ്മെന്റ് സെന്ററിൽ, ഏപ്രിൽ ഒന്നിനു വൈകിട്ട് 5നു മുൻപായി  റജിസ്റ്റർ ചെയ്യണം. 0474 2791190.

വൃദ്ധസദനത്തിൽ കരാർ നിയമനം

കൊല്ലം ∙ ജില്ലയിലെ സർക്കാർ വൃദ്ധസദനത്തിൽ സെക്കൻഡ് ഇന്നിങ്സ് ഹോം പദ്ധതിയിലേക്ക് സ്റ്റാഫ് നഴ്സ്, ഹൗസ്‌ കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറപ്പിസ്റ്റ് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജിഎൻഎം അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ് പൂർത്തിയാക്കിയ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലേക്കും അംഗീകൃത ഫിസിയോതെറപ്പി ബിരുദമുള്ളവർക്ക് ഫിസിയോതെറപ്പിസ്റ്റ്  ഒഴിവിലേക്കും എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിലേക്കും അപേക്ഷിക്കാം. പ്രായപരിധി  50 വയസ്സ്. അവസാന തീയതി ഏപ്രിൽ 4. ഫോൺ: 7909252751, 8714619966.

അവധിക്കാല കോഴ്‌സുകൾ 

കൊല്ലം∙ ശാസ്താംകോട്ട എൽബിഎസ് സെന്ററിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് യൂസിങ് ടാലി കോഴ്‌സിലേക്ക് പ്ലസ്ടു കോമേഴ്‌സ്/ഡിസിപി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസ്സുമുതൽ ബിടെക് വരെയുള്ളവർക്കായി  അവധിക്കാല കംപ്യൂട്ടർ കോഴ്‌സുകളും ആരംഭിക്കുന്നു. അപേക്ഷകൾ www.lbscentre.kerala.gov.in/sevices/courses വഴി സമർപ്പിക്കാം. അവസാന തീയതി ഏപ്രിൽ 9. ഫോൺ: 9446854661.

ഗെസ്റ്റ് ലക്ചറർ ഒഴിവ്

കൊല്ലം∙കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കോളജിൽ ഗെസ്റ്റ് ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് എൻജിനീയറിങ് തസ്തികയിലേക്ക് താൽക്കാലിക ഒഴിവ്. ഡിപ്ലോമ ഇൻ ഇലക്ട്രോണിക്‌സ് എൻജിനീയറിങ്/ ഐടിഐ ഫസ്റ്റ് ക്ലാസാണ് യോഗ്യത. സോളർ പിവി ഇൻസ്റ്റലേഷനിൽ പരിജ്ഞാനമുള്ളവർ നാളെ രാവിലെ 10 ന്  അഭിമുഖത്തിന് ഹാജരാകണം. ഫോൺ 9447488348, 8547005083.

കംപ്യൂട്ടർ കോഴ്‌സുകൾ

കൊല്ലം∙കെൽട്രോണിന്റെ കൊല്ലത്തെ നോളജ് സെന്ററിൽ അവധിക്കാല കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് മൂന്നാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് ഹെഡ് ഓഫ് സെന്റർ കെൽട്രോൺ നോളജ് സെന്റർ, ടൗൺ അതിർത്തി, കൊല്ലം വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ  0474 2731061.

വൈദ്യുതി മുടങ്ങും.

കടപ്പാക്കട ∙ പള്ളിക്കൽ, പഴയത്ത് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

കിളികൊല്ലൂർ ∙ പേരൂർ പമ്പ് ഹൗസ്, പേരൂർ ക്ഷേത്രം, പണ്ടാരകുളം, നാലുമുക്ക് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com