ADVERTISEMENT

കൊല്ലം ∙ ശ്രീലങ്ക ഗാലി പോർട്ടിൽ നിന്നു മംഗലാപുരത്തേക്കു വന്ന പായ‌്‌വഞ്ചി ഡീസൽ നിറയ്ക്കാനായി കൊല്ലത്തു നങ്കൂരമിട്ടു. ഇന്നലെ വൈകിട്ട്‌ 5.30നാണ് 2 പേർ സഞ്ചരിക്കുന്ന പായ‌്‌വഞ്ചി തീരത്ത്‌ അടുപ്പിച്ചത്‌. ക്യാപ്‌റ്റൻ തേറി റൗഹർ, സഹായി സബാസ്‌റ്റ്യൻ ഹൗ എന്നിവരാണു കപ്പലിലുള്ളത്‌.

 കൊല്ലം പോർട്ട്‌ അധികൃതർ കസ്‌റ്റംസിനെ വിവരം അറിയിച്ചു. കൊല്ലത്തുള്ള സെൻട്രൽ ഐബി വിഭാഗം തുറമുഖത്തെത്തി പരിശോധന നടത്തി.   യാത്രക്കാരുടെ കൈവശമുള്ള രേഖകളും പാസ്‌പോർട്ടും നിയമപ്രകാരം ഉള്ളതാണെന്നു പരിശോധനയിൽ ബോധ്യമായിട്ടുണ്ട്‌. എമിഗ്രേഷൻ നടപടികൾക്കു കസ്‌റ്റംസിന്റെ അനുമതി വേണം. അതിനു ശേഷമേ ഡീസൽ നിറയ്‌ക്കാൻ സാധിക്കൂ.   ഓസ്‌ട്രേലിയ സ്വദേശിയുടേതാണു പായ‌്‌വഞ്ചി. യാത്രക്കാർ കടലിൽ ഉല്ലാസ യാത്ര പുറപ്പെട്ടതാണ്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com