ADVERTISEMENT

എഴുകോൺ ∙ ഇഎസ്ഐ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ, ഇതേ ആശുപത്രിയിലെ ജീവനക്കാരി ഇടയ്ക്കോട് കാർത്തികയിൽ ചിഞ്ചു രാജി (31)ന്റെ വയറ്റിൽ ശസ്ത്രക്രിയ സാമഗ്രി വച്ചു തുന്നിക്കെട്ടിയ സംഭവത്തിൽ ഇഎസ്ഐ സോണൽ മെഡിക്കൽ കമ്മിഷണർ ഡോ. സുനിത ചോപ്രയുടെ നേതൃത്വത്തിൽ എത്തിയ ഉന്നതതല സംഘത്തിന്റെ തെളിവെടുപ്പും മൊഴി രേഖപ്പെടുത്തലും പൂർത്തിയായി. ശസ്ത്രക്രിയയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇതു സംബന്ധിച്ചു വിശദമായ റിപ്പോർട്ട് ഇഎസ്ഐസി ഡയറക്ടർ ജനറലിനു സമർപ്പിച്ചു.

വ്യാഴം രാവിലെ 8 മുതൽ രാത്രി 11 വരെ തെളിവെടുപ്പും മൊഴി രേഖപ്പെടുത്തലും നീണ്ടു. ചിഞ്ചു രാജിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരുമായി 25 പേരുടെ മൊഴി രേഖപ്പെടുത്തി. ചിഞ്ചു രാജിന്റെ ഭർത്താവ് വിപിനും വിശദമായ മൊഴി നൽകി. മൊഴികളും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും ഉൾപ്പെടുത്തിയ അന്തിമ റിപ്പോർട്ട് ഇന്നലെ രാവിലെ ആശ്രാമം ഇഎസ്ഐ ഓഫിസിൽ നിന്നു ഡയറക്ടർ ജനറലിനു അയച്ച ശേഷമാണ് അന്വേഷണ സംഘം മടങ്ങിയത്. ശസ്ത്രക്രിയ സാമഗ്രി ഉള്ളിൽ വച്ചു തുന്നിക്കെട്ടിയത്, അതു പുറത്തെടുക്കാൻ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നത്, യുവതിയുടെ അവസ്ഥ ഗുരുതരമായത്, ശസ്ത്രക്രിയാ പിഴവു കാരണം സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റേണ്ടി വന്നത്, പ്രസവ ശസ്ത്രക്രിയ പോലെ ഗൗരവമുള്ള ഒരു ശസ്ത്രക്രിയ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത മൈനർ തിയറ്ററിൽ ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ സൂപ്രണ്ട് അനുമതി നൽ‍കിയതു തുടങ്ങി വിഷയത്തിന്റെ എല്ലാ വശങ്ങളും അന്വേഷണ സംഘം പരിശോധിച്ചു എന്നാണു വിവരം.

ഉടൻ നടപടിയുണ്ടാകും എന്നും സൂചനയുണ്ട്. രാജി (31)ന്റെ വയറ്റിൽ ശസ്ത്രക്രിയ സാമഗ്രി വച്ചു തുന്നിക്കെട്ടിയ സംഭവത്തിൽ ഇഎസ്ഐ സോണൽ മെഡിക്കൽ കമ്മിഷണർ ഡോ. സുനിത ചോപ്രയുടെ നേതൃത്വത്തിൽ എത്തിയ ഉന്നതതല സംഘത്തിന്റെ തെളിവെടുപ്പും മൊഴി രേഖപ്പെടുത്തലും പൂർത്തിയായി. ശസ്ത്രക്രിയയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇതു സംബന്ധിച്ചു വിശദമായ റിപ്പോർട്ട് ഇഎസ്ഐസി ഡയറക്ടർ ജനറലിനു സമർപ്പിച്ചു.

വ്യാഴം രാവിലെ 8 മുതൽ രാത്രി 11 വരെ തെളിവെടുപ്പും മൊഴി രേഖപ്പെടുത്തലും നീണ്ടു. ചിഞ്ചു രാജിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരുമായി 25 പേരുടെ മൊഴി രേഖപ്പെടുത്തി. ചിഞ്ചു രാജിന്റെ ഭർത്താവ് വിപിനും വിശദമായ മൊഴി നൽകി. മൊഴികളും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും ഉൾപ്പെടുത്തിയ അന്തിമ റിപ്പോർട്ട് ഇന്നലെ രാവിലെ ആശ്രാമം ഇഎസ്ഐ ഓഫിസിൽ നിന്നു ഡയറക്ടർ ജനറലിനു അയച്ച ശേഷമാണ് അന്വേഷണ സംഘം മടങ്ങിയത്.

ശസ്ത്രക്രിയ സാമഗ്രി ഉള്ളിൽ വച്ചു തുന്നിക്കെട്ടിയത്, അതു പുറത്തെടുക്കാൻ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നത്, യുവതിയുടെ അവസ്ഥ ഗുരുതരമായത്, ശസ്ത്രക്രിയാ പിഴവു കാരണം സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റേണ്ടി വന്നത്, പ്രസവ ശസ്ത്രക്രിയ പോലെ ഗൗരവമുള്ള ഒരു ശസ്ത്രക്രിയ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത മൈനർ തിയറ്ററിൽ ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ സൂപ്രണ്ട് അനുമതി നൽ‍കിയതു തുടങ്ങി വി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com