ADVERTISEMENT

പൂയപ്പള്ളി ∙  മുത്തശ്ശിയെയും രോഗബാധിതനായ അമ്മാവനെയും മർദിച്ചു പരുക്കേൽപിച്ച ചെറുമകൻ അറസ്റ്റിൽ.  വെളിയം കിഴക്കേക്കര കോളനിയിൽ പ്ലാവിള വീട്ടിൽ ജിതിൻ (32) ആണ് അറസ്റ്റിലായത്. ജിതിന്റെ ശല്യം സഹിക്കവയ്യാതെ മാതാവ് മുത്തശ്ശിക്കൊപ്പമാണ് താമസം. ഇക്കാര്യം പറഞ്ഞ് ജിതിൻ നിരന്തരം മുത്തശ്ശിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുമായിരുന്നു.

ഞായർ ഉച്ചയോടെ മദ്യലഹരിയിലെത്തിയ ജിതിൻ മുത്തശ്ശിയെയും രോഗബാധിതനായ അമ്മാവനെയും അതിക്രൂരമായി മർദിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തെന്നാണ് കേസ്.  പരാതിയെത്തുടർന്ന് പൂയപ്പള്ളി എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജിതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാൻഡ് ചെയ്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com