ADVERTISEMENT

കൊട്ടാരക്കര∙ നീർനായ ആക്രമണം. കുളങ്ങളിൽ നിന്ന് വളർത്തു മത്സ്യങ്ങളെ കൂട്ടത്തോടെ തിന്നുന്നു. മത്സ്യ കർഷകർ പ്രതിസന്ധിയിൽ. മേഖല‌യിൽ അഞ്ചേക്കറോളം സ്ഥലത്ത് മത്സ്യക്കൃഷി നടത്തുന്നതായാണ് കണക്കുകൾ. നിലവിൽ കൊട്ടാരക്കര, കുളക്കട ഭാഗങ്ങളിലാണ് നീർനായയുടെ ശല്യം. കുളത്തിന് ചുറ്റും നിർമിച്ച വലകൾ കടിച്ചു മുറിച്ച് അകത്ത് കയറുന്നതായാണ് പരാതി. നീർനായകൾക്ക് പുറമേ കീരിയുടെ ആക്രമണവും ഉള്ളതായാണ് പരാതി. 

നീർനായ ആക്രമണത്തിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി മത്സ്യ കർഷകൻ നെൽസൺ തോമസ് പറഞ്ഞു. കോവിഡ് വ്യാപന കാലത്താണ് കൊട്ടാരക്കര മേഖലയിൽ വളർത്തുമത്സ്യങ്ങളുടെ കൃഷി വ്യാപകമായത്. എല്ലാ പഞ്ചായത്തുകളിലും മത്സ്യ കർഷകർ സജീവമാണ്. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ പല കർഷകരും മത്സ്യ കൃഷിയിലേക്ക് തിരിഞ്ഞു. നീർനായ ശല്യം കാരണം അവിടെയും പ്രതിസന്ധി ആരംഭിച്ചതായാണ് കർഷകർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com