പുസ്തക പ്രേമികളേ, ഇതിലേ ഇതിലേ..

subhash-chandran-klm
കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കൊല്ലം ബോയ്സ് ഹൈസ്കൂളിൽ ആരംഭിച്ച ‘കൊല്ലം പുസ്തകോത്സവം’ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കൊല്ലം∙ നാടിന് അക്ഷരോർജം പകർന്ന് കൊല്ലം പുസ്തകമേളയ്ക്കു തുടക്കം. ഏകദേശം 60 പ്രസാധകരുടെ പുസ്തകങ്ങൾ ജില്ലാ ലൈബ്രറി കൗൺസിൽ ഗവൺമെന്റ് ബോയ്സ് സ്കൂൾ മൈതാനത്ത് ഒരുക്കിയ പുസ്തകമേളയുടെ വേദിയിലുണ്ട്. ‘കണ’ എന്ന പദത്തിന് രണ്ടർഥർമുണ്ട്. തവിയുടെ കാലിന് കണയെന്നു പറയും; മുളയുടെ ഇളം തണ്ടിനും പറയും കണയെന്ന്. ‘കട്ട്’ എന്നതിന് ‘കട്ട്’ പറയുക എന്നു മാത്രമല്ല അർഥം വിഷം അധികമുള്ള ഭാഗമെന്നുമുണ്ട്.ഇത്തരം ഒട്ടേറെ കൗതുകങ്ങൾ പറയുന്ന നാട്ടുഭാഷാ നിഘണ്ടുവാണു ടി. കുഞ്ഞിരാമൻ മക്ലിക്കോട്ടിന്റ  ‘പയമ്മ’. 

ഡോ. എം.വി. വിഷ്ണു നമ്പൂതിരി തയാറാക്കിയ ഫോക്‌ലോർ നിഘണ്ടുവിലും വാമൊഴിയായി പകർന്ന വാക്കുകളുടെ മേന്മകൾ പങ്കുവയ്ക്കുന്നു. നാടോടിപ്പാട്ടുകളിലെ വായ്മൊഴി വഴക്കങ്ങളെ കുറിച്ചാണ് വട്ടപ്പറമ്പിൽ പീതാംബരന്റെ ഗ്രസ്ഥത്തിലുള്ളത്.   പ്രാദേശികമായി ഉപയോഗിക്കുന്ന പദങ്ങളുടെയും അവയ്ക്കു മറ്റു നാട്ടുകളിൽ പറയുന്ന അർഥവും പദവും കോർത്തിണക്കിയാണ് ഈ പുസ്തകം. ലോകപ്രശസ്ത ക്ലാസിക്കുകളുടെ വിവർത്തനങ്ങളും മേളയിൽ ലഭ്യമാണ്. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ സൃഷ്ടികളും ലഭിക്കും. പഴയതും പുതിയതുമായി സാഹിത്യകാരന്മാരുടെ കൃതികളുമുണ്ട്.

പുസ്തകോത്സവം സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ, ഡപ്യൂട്ടി മേയർ കൊല്ലം മധു, കവി ചവറ കെ.എസ്.പിള്ള, സി. ബാൾഡുവിൻ, എം. സലീം, എസ്. നാസർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ,കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീകുമാർ പാരിപ്പള്ളി എന്നിവർ പ്രസംഗിച്ചു.

പുസ്തകമേളയിൽ ഇന്ന്

∙സെമിനാർ, ചർച്ച: പൊതുബോധ നിർമിതിയും അച്ചടി മാധ്യമങ്ങളും– രാവിലെ 10

∙പുസ്തക പ്രകാശനം – വൈകിട്ട് 4.00

∙നാടകം: ആർട്ടിക്, (ഇടം, ശാസ്താംകോട്ട) – 6.00

സുഭാഷ് ചന്ദ്രൻ : നിർമിതബുദ്ധിയുടെ പിഴവുകൾ സർഗാത്മകതയുടെ മികവു തെളിയിക്കും. കംപ്യൂട്ടറിനേക്കാളും സ്വീകാര്യമായ സൃഷ്ടികൾ ഉണ്ടാക്കാൻ സർഗശേഷിയുള്ള എഴുത്തുകാരനു കഴിയും.  നിർമിത ബുദ്ധി കൊണ്ട് സർഗാത്മകസൃഷ്ടികൾ ഉണ്ടാക്കാമെന്ന ഭീഷണി എഴുത്തുകാരന്റെ മുന്നിൽ നിൽക്കുന്നു. എഴുത്തുകാരന്റെ കഴിവുകളെ ലോകം കൂടുതൽ തിരിച്ചറിയും. ഭാഷയിലെ പ്രയോഗങ്ങളെ തിരുത്താനും നിർമിതിബുദ്ധി ശ്രമിച്ചേക്കാം. ചില പദപ്രയോഗത്തിന്റെ ഊന്നലിലൂടെ പ്രതിഭകൾ സൃഷ്ടിക്കുന്ന അനുഭൂതിയുടെ കണികകൾ കംപ്യൂട്ടർ ഭാഷയ്ക്ക് അപ്രാപ്യമായിരിക്കും. കാവ്യക്രമവും ഭാഷാസാഹിത്യവുമൊന്നും യന്ത്രങ്ങൾക്കു മനസ്സിലാകില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS