വൈദ്യുതാഘാതമേറ്റ് ആന ചരിഞ്ഞ സംഭവം: അറസ്റ്റിലായ ആളുടെ വീട്ടിലെത്തി കേരള കോൺഗ്രസ് (എം) സംഘം

   അറസ്റ്റിലായ ശിവദാസന്റെ വീട് സന്ദർശിച്ച കേരള കോൺഗ്രസ് (എം) നേതാക്കൾ കാര്യങ്ങൾ ചോദിച്ചറിയുന്നു.
അറസ്റ്റിലായ ശിവദാസന്റെ വീട് സന്ദർശിച്ച കേരള കോൺഗ്രസ് (എം) നേതാക്കൾ കാര്യങ്ങൾ ചോദിച്ചറിയുന്നു.
SHARE

പത്തനാപുരം ∙ വൈദ്യുതാഘാതമേറ്റ് ആന ചരിഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ശിവദാസന്റെ വീട് കേരളാ കോൺഗ്രസ് (എം) പാർട്ടി പ്രതിനിധി സംഘം സന്ദർശിച്ചു. കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണിയുടെ നിർദേശപ്രകാരമാണ് വീട് സന്ദർശിച്ചതെന്നു പാർട്ടി ഉന്നതാധികാര സമിതി അംഗം ബെന്നി കക്കാട് പറഞ്ഞു.

ശിവദാസന്റെ ഭാര്യയെയും സർക്കാർ ഉദ്യോഗസ്ഥയായ മകളെയും അറസ്റ്റ് ചെയ്തതു നീതിക്കു നിരക്കാത്തതാണ്. വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലയിലെ കർഷക കുടുംബങ്ങളോടു വനംവകുപ്പ് പുലർത്തുന്ന ശത്രുതാപരമായ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. മൊഴിയെടുക്കാനാണെന്നു പറഞ്ഞ് വിളിച്ചുവരുത്തി സർക്കാർ ഉദ്യോഗസ്ഥയായ മകളെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്ത സംഭവം മനുഷ്യാവകാശ ലംഘനമാണെന്നും പ്രതിനിധി സംഘം വിലയിരുത്തി.

1972ലെ വന്യജീവി സംരക്ഷണ നിയമം പ്രയോഗിച്ച് റവന്യൂ ഭൂമിയിൽ താമസിക്കുന്ന കർഷകരെ ദ്രോഹിക്കുകയാണു വനം വകുപ്പ്. കാട്ടാനകൾ സോളർ - വൈദ്യുതി ലൈൻ കമ്പിയിൽ സ്പർശിക്കുമെന്നു ചൂണ്ടിക്കാട്ടി പ്രദേശത്തെ വീടുകളിലെ മുഴുവൻ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ നിർദേശിച്ച വനം വകുപ്പിന്റെ നടപടി ഇതിനു തെളിവാണെന്നും സംഘം ചൂണ്ടിക്കാട്ടി. പ്രദേശവാസികളിൽ നിന്നു ശേഖരിച്ച വിവരങ്ങളടങ്ങിയ റിപ്പോർട്ട് പാർട്ടി ചെയർമാൻ ജോസ് കെ.മാണിക്ക് സംഘം കൈമാറും. 

കേരള കോൺഗ്രസ് (എം) നേതാക്കളായ മാലേത്ത് പ്രതാപചന്ദ്രൻ, ബിറ്റു വൃന്ദാവൻ, സജി ജോൺ കുറ്റിയിൽ, മാങ്കോട് ഷാജഹാൻ, വി.എം.റെക്സോൺ, മുഹമ്മദ് കാസിം, പി.വി.ബഷീർ, ഉണ്ണികൃഷ്ണൻ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS